പ്രധാനമന്ത്രിയെയും അമ്മയെയും ഉള്‍പ്പെടുത്തി എഐ വീഡിയോ; പോലീസ് കേസെടുത്തു
Sunday, September 14, 2025 2:01 AM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമ്മ പരേതയായ ഹീരാ ബെന്നിനെയും ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് ബിഹാര്‍ ഘടകം പുറത്തിറക്കിയ എഐ വീഡിയോയ്ക്കെതിരേ ഡല്‍ഹി പോലീസ് കേസെടുത്തു. ബിജെപി ഡല്‍ഹി തെരഞ്ഞെടുപ്പ് സെല്‍ കണ്‍വീനര്‍ സങ്കേത് ഗുപ്ത നല്കിയ പരാതിയിലാണു നടപടി.
സ്ത്രീത്വത്തെ അപമാനിച്ചു, പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയവയാണു പരാതിക്കാരന്റെ ആരോപണം.
പ്രധാനമന്ത്രിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷ്യപ്പെടുന്ന അമ്മ രാഷ് ട്രീയപ്രചാരണത്തിനു തന്നെ ദുരുപയോഗിക്കുന്നതിനു മോദിയെ ശാസിക്കുന്ന രീതിയിലാണു വീഡിയോ തയാ റാക്കിയിരിക്കുന്നത്.