രാഷ്ട്രപതി പരാമർശം: വിധി പറയാൻ മാറ്റി
Friday, September 12, 2025 3:48 AM IST
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാൻ കോടതികൾക്കു സാധിക്കുമോ എന്നതടക്കം ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപദി മുർമു സമർപ്പിച്ച രാഷ്ട്രപതി പരാമർശത്തിൽ ഭരണഘടനാ ബെഞ്ചിനു മുന്പാകെ നടന്നുവന്ന വാദം അവസാനിച്ചു.
പത്തു ദിവസത്തെ വാദങ്ങൾക്കുശേഷം ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് വിധി പറയാൻ മാറ്റി.
ജസ്റ്റീസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പി.എസ്. നരസിംഹ, എ.എസ്. ചന്ദുർക്കർ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.