റഷ്യയോട് ഇന്ത്യ; ""സൈന്യത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കണം''
Friday, September 12, 2025 3:48 AM IST
ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരെ സായുധസേനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് റഷ്യയോടു കേന്ദ്ര വിദേശകാര്യമന്ത്രാലയം.
സപ്പോർട്ടിംഗ് സ്റ്റാഫ് അടക്കമുള്ള യുദ്ധേതര തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യക്കാര മോചിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
റഷ്യൻ സേനയിൽ റിക്രൂട്ട് ചെയ്യപ്പെടുന്നതിലെ അപകടസാധ്യതകളും മുന്നറിയിപ്പുകളും നിരവധിതവണ ഇന്ത്യക്കാർക്കു കൈമാറിയതായി വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീർ ജയ്സ്വാൾ വ്യക്തമാക്കി.