കർണാടക ജാതി സെൻസസ്: സർവേ ഉടൻ
Saturday, September 13, 2025 2:32 AM IST
ബംഗളൂരു: കർണാടകയിൽ ജാതി സെൻസസ് 22നും ഒക്ടോബർ ഏഴിനും ഇടയിൽ നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 420 കോടി രൂപയാണ് ചെലവ്. ശാസ്ത്രീയമായി തയാറാക്കിയിരിക്കുന്ന ചോദ്യാവലിയിൽ 60 ചോദ്യങ്ങളാണുള്ളത്.
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർപേഴ്സൺ മധുസൂദൻ ആർ. നായിക്കാണ് സർവേക്ക് നേതൃത്വം നൽകുന്നത്. സർവേ എത്രയും വേഗം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബറോടെ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും- സിദ്ധരാമയ്യ അറിയിച്ചു.