ശ്രീ​​ന​​ഗ​​ർ: ജ​​മ്മു കാ​​ഷ്മീ​​രി​​ൽ കു​​ഴി​​ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ കൗ​​മാ​​ര​​ക്കാ​​ര​​നു പ​​രി​​ക്കേ​​റ്റു. അ​​ന​​ന്ത്നാ​​ഗ് ജി​​ല്ല​​യി​​ലെ ക​​ര​​സേ​​നാ ആ​​യു​​ധ ഡി​​പ്പോ​​യ്ക്കു സ​​മീ​​പ​​മാ​​യി​​രു​​ന്നു സ്ഫോ​​ട​​നം.

ഷാ​​ഹി​​ദ് യൂ​​സ​​ഫി​​ന് (17) ആ​​ണു പ​​രി​​ക്കേ​​റ്റ​​ത്. ഖു​​ന്ദ്രു​​വി​​ലെ ഡി​​പ്പോ​​യു​​ടെ സു​​ര​​ക്ഷ​​യ്ക്കാ​​യി സ്ഥാ​​പി​​ച്ച കു​​ഴി​​ബോം​​ബ് പൊ​​ട്ടി​​ത്തെ​​റി​​ച്ചാ​​യി​​രു​​ന്നു അ​​പ​​ക​​ട‌ം. ഷാ​​ഹി​​ദ് കു​​ഴി​​ബോം​​ബി​​ൽ ച​​വി​​ട്ടി​​യോ എ​​ന്ന​​തു ക​​ണ്ടെ​​ത്താ​​നാ​​യി​​ട്ടി​​ല്ല. ഇ​​യാ​​ളെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.