ജസ്റ്റീസ് എം. സുന്ദർ മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റീസ്
Monday, September 15, 2025 5:41 AM IST
ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റീസ് എം. സുന്ദറിനെ മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചതായി നിയമ മന്ത്രാലയം അറിയിച്ചു.
ചീഫ് ജസ്റ്റീസ് കെംപയ്യ സോമശേഖർ വിരമിച്ചശേഷം ഇദ്ദേഹം ചുമതലയേൽക്കും. വ്യാഴാഴ്ചയാണ് വിവിധ ഹൈക്കോടതികളുടെ ചീഫ് ജസ്റ്റീസുമാരായി ഉയർത്തേണ്ടവരുടെ പേരുകൾ സുപ്രീംകോടതി കൊളീജിയം കൈമാറിയത്. ജസ്റ്റീസുമാരായ പവൻകുമാർ ബി. ബജന്ത്രി, സൗമെൻ സെൻ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.