പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്
Wednesday, September 3, 2025 2:06 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാൻ കന്റോണ്മെന്റ് ഹൗസിലെത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
കന്റോണ്മെന്റ് ഹൗസിലെത്തിയെങ്കിലും താത്പര്യമില്ലെന്ന് അറിയിച്ചതിനെത്തുടർന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിട്ടു ക്ഷണിക്കാൻ കഴിഞ്ഞില്ല. ക്ഷണക്കത്ത് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ കൈമാറി.