മോഡലിനെ പീഡിപ്പിച്ച കേസ്; പ്രതി വീണ്ടും റിമാന്‍ഡില്‍
Tuesday, September 2, 2025 1:23 AM IST
കൊച്ചി: മോഡലായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ ഇന്നലെ വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സ്ത്രീകളെ വശീകരിച്ച് സ്വകാര്യദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ തൃശൂര്‍ കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷോബി എന്ന പി.എസ്. പ്രശോബിനെയാണ് (36) കോടതി നിര്‍ദേശപ്രകാരം എറണാകുളം നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
മോഡലിംഗ് അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്ന് പോലീസിന്റെ ചോദ്യംചെയ്യലില്‍ വ്യക്തമായി.