വാണിജ്യ സിലിണ്ടറുകളുടെ വില കുറഞ്ഞു
Tuesday, September 2, 2025 1:27 AM IST
കൊച്ചി: രാജ്യത്തു വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 51.50 രൂപയാണു കുറഞ്ഞത്. പുതിയ വില ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.
1,587 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. വാണിജ്യ സിലിണ്ടറിന് ഏപ്രിലില്‍ 43 രൂപ, മേയില്‍ 15 രൂപ, ജൂണില്‍ 25 രൂപ, ജൂലൈയില്‍ 57.5 രൂപ, ഓഗസ്റ്റില്‍ 33.50 എന്നിങ്ങനെ കുറച്ചിരുന്നു. ഇതോടെ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 226.5 രൂപയാണു കുറഞ്ഞത് .
രാജ്യാന്തര ക്രൂഡ് ഓയില്‍ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്കരിക്കുന്നത്.