വിവാദ സംഭാഷണം: ക്ഷമ ചോദിച്ച് ‘ലോക’ടീം
Wednesday, September 3, 2025 2:06 AM IST
കൊച്ചി: ‘ലോക’ സിനിമയില്‍ കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിക്കുന്ന ഭാഗം ഒഴിവാക്കുമെന്ന് നിര്‍മാതാക്കള്‍.
ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ല സിനിമയിലെ സംഭാഷണം. സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും നിര്‍മാതാക്കളായ വേഫെറര്‍ ഫിലിംസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
വേഫെറര്‍ ഫിലിംസ് മറ്റെല്ലാത്തിലുമുപരി മനുഷ്യര്‍ക്കാണു പരിഗണന നല്‍കുന്നത്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല.
സിനിമയിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണമാണു കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയതെന്ന് മനസിലാക്കുന്നു. പ്രസ്തുത ഡയലോഗ് എത്രയും വേഗം നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യും. ഇതുമൂലമുണ്ടായ പ്രയാസങ്ങള്‍ക്കു ക്ഷമ ചോദിക്കുന്നതായും വേഫെറര്‍ പ്രസ്താവനയില്‍ പറഞ്ഞു.