ചെങ്ങറ പുനരധിവാസം ; നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
Tuesday, September 2, 2025 1:23 AM IST
തിരുവനന്തപുരം: ചെങ്ങറയിൽ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
ചെങ്ങറ ഭൂസമരപ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്.
മന്ത്രിമാർ ഉദ്യോഗസ്ഥരുമായും പ്ലാന്റേഷൻ കോർപറേഷൻ, ഫാമിംഗ് കോർപറേഷൻ തുടങ്ങിയവരുമായും ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കണം. കുട്ടികളുടെ പോഷകാഹരപ്രശ്നം പരിഹരിക്കാൻ നിലവിലുള്ള അങ്കണവാടികളെ ശക്തിപ്പെടുത്തി പരിഹാരം കണ്ടെത്തണം. കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളാനും മുഖ്യമന്ത്രി നിർദേശിച്ചു.