ചലച്ചിത്ര ശില്പശാലയുമായി ബിനാലെ ഫൗണ്ടേഷൻ
Wednesday, September 3, 2025 2:05 AM IST
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന് (കെബിഎഫ്) നടത്തിയ ചലച്ചിത്ര ശില്പശാലയിൽ നാല് യുവ ചലച്ചിത്രകാരന്മാര് ഒരുക്കിയത് നാല് ഹ്രസ്വചിത്രങ്ങള്‍. വിദ്യാര്‍ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണു ശില്പശാല നടത്തിയത്.
അറുപതോളം അപേക്ഷകരില്‍നിന്നാണ് 13 പേരെ ശില്പശാലയിലേക്കു തെരഞ്ഞെടുത്തതെന്ന് കെബിഎഫിന്റെ പ്രോഗ്രാം മാനേജര്‍ റെബേക്ക മാര്ട്ടിന് പറഞ്ഞു.
യുവ കലാകാരന്മാര്ക്കായി ഡിജിറ്റല്‍ സ്റ്റോറി ടെല്ലിംഗില്‍ പരിശീലനം നല്കുന്നതു ലക്ഷ്യമിട്ട് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൂട്ട്പ്രിന്റ് സെന്റര്‍ ഫോര്‍ ലേണിംഗിന്റെ (എഫ്പിസിഎല്‍) നേതൃത്വത്തിലാണു ദ്വിദിന ശില്പശാല നടത്തിയത്.
കേരളത്തിനകത്തും പുറത്തുനിന്നുമായി 16നും 24നും ഇടയില്‍ പ്രായമുള്ള 13 വിദ്യാര്‍ഥികളാണു പരിശീലന കളരിയില്‍ പങ്കെടുത്തത്. കോല്‍ക്കത്തയില്‍നിന്നും ഹൈദരാബാദില്‍നിന്നും രണ്ടുപേര്‍ വീതമുണ്ടായിരുന്നു.