തൊ​​ടു​​പു​​ഴ: ഓ​​ണ്‍​ലൈ​​ൻ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ ഷാ​​ജ​​ൻ സ്ക​​റി​​യ​​യെ മ​​ർ​​ദി​​ച്ച കേ​​സി​​ൽ പ്ര​​തി​​ക​​ളാ​​യ ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​രെ അ​​റ​​സ്റ്റ് ചെ​​യ്തു.

മു​​ത​​ല​​ക്കോ​​ടം പ​​ട്ട​​യം​​ക​​വ​​ല കൊ​​ല്ല​​പ്പ​​ള്ളി മാ​​ത്യൂ​​സ് കെ.​​ സാ​​ബു (28), ഇ​​ട​​വെ​​ട്ടി ആ​​ല​​യ്ക്ക​​ൽ ഷി​​യാ​​സ് ഇ​​സ്മ​​യി​​ൽ (28), കു​​മ്മം​​ക​​ല്ല് കൊ​​ച്ചു​​വീ​​ട്ടി​​ൽ അ​​ക്ബ​​ർ അ​​ലി (24), തെ​​ക്കും​​ഭാ​​ഗം ആ​​നി​​ക്കാ​​ട്ടി​​ൽ ടോ​​ണി തോ​​മ​​സ് (30) എ​​ന്നി​​വ​​രെ​​യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

സം​​ഭ​​വ​​ത്തി​​ൽ അ​​ഞ്ചു​ പേ​​ർ​​ക്കെ​​തി​​രേ വ​​ധ​​ശ്ര​​മ​​ത്തി​​നാ​​ണു കേ​​സെ​​ടു​​ത്ത​​ത്. പ്ര​​തി​​ക​​ൾ​​ക്കു മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യി​​ൽ​നി​​ന്നു ജാ​​മ്യം ല​​ഭി​​ച്ചു. ബം​​ഗ​​ളൂ​രു​​വി​​ൽ​നി​​ന്നാ​​ണ് പ്ര​​തി​​ക​​ളെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്.


തൊ​​ടു​​പു​​ഴ​​യി​​ൽ വി​​വാ​​ഹ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യ ഷാ​​ജ​​നെ ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം മ​​ങ്ങാ​​ട്ടു​​ക​​വ​​ല​​യി​​ൽവ​​ച്ചാ​​ണ് ക​​റു​​ത്ത ജീ​​പ്പി​​ലെ​​ത്തി​​യ അ​​ഞ്ചു പേ​​ർ മ​​ർ​​ദി​​ച്ച​​ത്. ഷാ​​ജ​​ൻ സ​​ഞ്ച​​രി​​ച്ച കാ​​റി​​ൽ ജീ​​പ്പി​​ടി​പ്പി​​ച്ച ശേ​​ഷം വാ​​ഹ​​നം നി​​ർ​​ത്തി​​യ​​പ്പോ​​ൾ ഡോ​​ർ തു​​റ​​ന്നു മു​ഖ​ത്തും ദേ​​ഹ​​ത്തും ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

പ​​രി​​ക്കേ​​റ്റ ഷാ​​ജ​​നെ തൊ​​ടു​​പു​​ഴ പോ​​ലീ​​സാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ത്. ഇ​​തി​നുശേ​​ഷം പ്ര​​തി​​ക​​ൾ ബം​​ഗ​​ളൂ​​രു​​വി​​ലേ​​ക്കു ക​​ട​​ന്നു. ഇ​​വി​​ടെ ഒ​​ളി​​വി​​ൽ ക​​ഴി​​യു​​ന്ന​​തി​​നി​​ടെ​​യാ​​ണു പ്ര​​തി​​ക​​ളെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ എ​​ടു​​ത്ത​​ത്.