ഏബല്‍ ബിജുവിന് മിസ്റ്റര്‍ ഇന്ത്യ സുപ്രാ നാഷണല്‍ കിരീടം
Wednesday, September 3, 2025 2:05 AM IST
കൊച്ചി: ഈ വര്‍ഷത്തെ മിസ്റ്റര്‍ ഇന്ത്യ മിസ്റ്റര്‍ സുപ്രാ നാഷണല്‍ കിരീടം കോട്ടയം സ്വദേശി ഏബല്‍ ബിജുവിന്. കേരളത്തെ പ്രതിനിധീകരിച്ചു ടൈറ്റില്‍ നേടുന്ന ആദ്യ മലയാളിയാണ്.
മത്സരവിജയത്തോടെ പോളണ്ടില്‍ നടക്കാനിരിക്കുന്ന മിസ്റ്റര്‍ സുപ്രാ നാഷണല്‍ 2026 മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തയാറെടുക്കുകയാണ് ഏബല്‍ ബിജു.
കുട്ടിക്കാനം മരിയന്‍ കോളജില്‍നിന്നു ബിരുദം നേടിയ ഏബല്‍ ഫെഡറല്‍ ബാങ്കില്‍ അസോസിയേറ്റാണ്.