അപ്രതീക്ഷിത ഹൃദ്രോഗ മരണങ്ങളിൽ ആശങ്ക: കെജിഎംഒഎ
Wednesday, September 3, 2025 2:05 AM IST
കൊച്ചി: യുവജനങ്ങളില്‍ വര്‍ധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളില്‍ കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) ആശങ്ക രേഖപ്പെടുത്തി.
കഴിഞ്ഞദിവസം ഓണാഘോഷ പരിപാടിക്കിടെ നിയമസഭാ ജീവനക്കാരന്റെ ദാരുണമായ മരണം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍, ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ അടിയന്തരമായി നല്‍കേണ്ട കാര്‍ഡിയോ പള്‍മണറി റീസസിറ്റേഷന്‍ (സിപിആര്‍) പോലുള്ള ജീവന്‍രക്ഷാ മാര്‍ഗങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണെന്ന് കെജിഎംഒഎ ജനറല്‍ സെക്രട്ടറി ഡോ.ജോബിന് ജി. ജോസഫ്, പ്രസിഡന്റ് ഡോ.പി.കെ. സുനില്‍ എന്നിവര്‍ പറഞ്ഞു.