നല്ലോണം കോളടിച്ച് സപ്ലൈകോ
Tuesday, September 2, 2025 1:23 AM IST
തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിലെ സപ്ലൈകോ വില്പനയില് ഉണ്ടായത് സര്‍വകാല റിക്കാര്ഡെന്നു മന്ത്രി ജി.ആര്.അനില്‍.
ഓഗസ്റ്റ് 31 വരെയുള്ള വിറ്റുവരവ് 297.3 കോടി രൂപയാണ്. ഓഗസ്റ്റ് 11, 12 തീയതികളില്‍ പ്രതിദിന വിറ്റുവരവ് 10 കോടി കവിഞ്ഞിരുന്നു. 27ന് സപ്ലൈകോയുടെ ചരിത്രത്തിലെ തന്നെ റിക്കാര്‍ഡ് വിറ്റുവരവായ 15.7 കോടിയിലെത്തി.
29 ന് റിക്കാര്‍ഡ് ഭേദിച്ച് പ്രതിദിന വിറ്റുവരവ്17.91 കോടിയായി ഉയര്‍ന്നു. 30 ന് വീണ്ടും റിക്കാര്‍ഡ് മുന്നേറ്റം നടത്തിക്കൊണ്ട് ഇത് 19.4 കോടി രൂപയായി ഉയര്‍ന്നതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വില്പനയാണ് നടന്നത്. ഇത്തവണ 300 കോടിയില്‍ കുറയാത്ത വില്പനയാണ് സപ്ലൈകോ ലക്ഷ്യമിട്ടതെങ്കിലും ഇന്ന് ഇപ്പോള്തന്നെഅതിനെ മറികടന്ന് 307 കോടി കവിഞ്ഞതായും മന്ത്രി പറഞ്ഞു.