മോൺ. ജെയിൻ മെൻഡസ് ഡബ്ല്യുഒടി സ്ഥിരം നിരീക്ഷകൻ
Tuesday, September 2, 2025 1:24 AM IST
കൊച്ചി: വേൾഡ് ഓർഗനൈസേഷൻ ഫോർ ടൂറിസത്തിൽ (ഡബ്ല്യുഒടി) വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായി മലയാളിയായ മോൺ. ജെയിൻ മെൻഡസിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.
വരാപ്പുഴ അതിരൂപതാംഗമായ ഇദ്ദേഹം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാന്റോ ഡൊമിംഗോയിലെ അപ്പസ്തോലിക് നുൺഷ്യേച്ചറിൽ കൗൺസിലറായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് പുതിയ നിയമനം.