രണ്ടു ബില്ലുകൾ കൂടി ഗവർണറുടെ പരിഗണനയ്ക്ക്
Thursday, October 5, 2023 2:19 AM IST
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ രണ്ടു ബില്ലുകൾകൂടി ഗവർണറുടെ പരിഗണനയ്ക്കായി രാജ്ഭവനിലേക്ക് അയച്ചു. അബ്കാരി നിയമ ഭേദഗതി ബിൽ, കേരള മെഡിക്കൽ എഡ്യുക്കേഷൻ ഭേദഗതി ബിൽ എന്നിവയാണ് ഇന്നലെ അയച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ബില്ലുകൾ തിരക്കുമൂലം ഗവർണർ പരിശോധിച്ചിട്ടില്ല.