മിന്നൽ പരിശോധന
Wednesday, September 20, 2023 12:30 AM IST
തിരുവനന്തപുരം: പട്ടികജാതി വിഭാഗക്കാർക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ ക്രമക്കേട് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംസ്ഥാനതലത്തിൽ മിന്നൽ പരിശോധന നടത്തി.
വിദ്യാർഥികൾക്കായുളള വിദ്യാഭ്യാസ ധനസഹായം, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലിനും പരിശീലനത്തിനുമുളള വിവിധ പദ്ധതികൾ, ഭവന നിർമാണ പദ്ധതികൾ, പഠനമുറികളുടെ നിർമാണം തുടങ്ങിയവ അർഹരായ പട്ടികജാതിക്കാർക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ പ്രൊട്ടക്ടർ എന്നാണ് ഔദ്യോഗിക ഭാഷ്യം.
പദ്ധതികൾ നടപ്പിലാക്കുന്ന 46 ബ്ലോക്ക് പഞ്ചായത്തുകളിലെയും 10 മുനിസിപ്പാലിറ്റികളിലെയും അഞ്ചു കോർപ്പറേഷനുകളിലെയും പട്ടികജാതി വികസന ഓഫീസർമാരുടെ ഓഫീസുകളിലും അനുബന്ധ സെക്ഷനുകളിലുമാണ് റെയ്ഡ് നടന്നത്. വിജിലൻസ് ഐജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ നടന്ന റെയ്ഡിന് വിജിലൻസ് എസ്പി റെജി ജേക്കബ് നേതൃത്വം നല്കി.