ജസ്റ്റീസ് ശിവരാജനെ നിയമിക്കുന്നതിനെ എതിർത്തിരുന്നുവെന്ന് തിരുവഞ്ചൂർ
Friday, June 9, 2023 1:04 AM IST
കോട്ടയം: സോളാര് കമ്മിഷനായി ജസ്റ്റീസ് ശിവരാജനെ നിയമിക്കുന്നതില് തനിക്ക് എതിര്പ്പുണ്ടായിരുന്നതായി മുന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എ. മറ്റൊരു ജഡ്ജിയായിരുന്നു മനസില്.
അദ്ദേഹത്തോട് നേരില് സംസാരിച്ച് അനുവാദവും വാങ്ങിയിരുന്നു. തന്റെ എതിര്പ്പ് മറികടന്ന് ജസ്റ്റീസ് ശിവരാജനെ കമ്മിഷനായി നിയോഗിച്ചു. ഇപ്പോള് മുന് അന്വേഷണ ഉദ്യോഗസ്ഥന് ഹേമചന്ദ്രന് പുസ്തകത്തിലൂടെ വെളിപ്പെടുത്തിയതെല്ലാം സത്യമാണ്.
കമ്മീഷന് ഉന്നയിച്ച ചോദ്യങ്ങള് ടേംസ് ഓഫ് റഫന്സിലെ കാര്യങ്ങള് വേണ്ടവിധം അന്വേഷിച്ചില്ല. ടേംസ് ഓഫ് റഫന്സിനു പുറത്തേക്കു പോകാന് ആരുടെ പ്രേരണയുണ്ടായാണുണ്ടായതെന്ന് അന്വേഷിക്കണം.
സോളാര് കമ്മിഷന് റിപ്പോര്ട്ടില് കാമ്പില്ലാത്തതുകൊണ്ടാണ് റിപ്പോര്ട്ടിന്മേല് നടപടിയെടുക്കാതിരുന്നത്. റിപ്പോര്ട്ടിന്റെ വിശ്വാസ്യത പൂര്ണമായും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.