മു​ല്ല​പ്പെ​രി​യാ​ർ ഡാം വീണ്ടും തുറന്നു; 12,000 ഘ​ന​യ​ടി​ വെ​ള്ളം ഒ​ഴു​ക്കി​വി​ട്ടു
മു​ല്ല​പ്പെ​രി​യാ​ർ ഡാം വീണ്ടും തുറന്നു; 12,000 ഘ​ന​യ​ടി​ വെ​ള്ളം ഒ​ഴു​ക്കി​വി​ട്ടു
Tuesday, December 7, 2021 1:09 AM IST
കു​​മ​​ളി: മു​​ല്ല​​പ്പെ​​രി​​യാ​​ർ ഡാം ​​രാ​​ത്രി​​ വീ​​ണ്ടും തു​​റ​​ന്നു. ഇ​​ന്ന​​ലെ രാ​​ത്രി 9.30ന് ​​ഒ​​ൻ​​പ​​തു സ്പി​​ൽ​​വേ ഷ​​ട്ട​​റു​​ക​​ൾ 120 സെ​​ന്‍റി മീ​​റ്റർ ഉ​​യ​​ർ​​ത്തി സെ​​ക്ക​​ൻ​​ഡി​​ൽ 12,654 ഘ​​ന​​യ​​ടി വെ​​ള്ള​​മാ​​ണ് പെ​​രി​​യാ​​റ്റി​​ലേ​​ക്ക് ഒ​​ഴു​​ക്കു​ന്ന​ത്.

പെ​​രി​​യാ​​റ്റി​​ൽ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​നും വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റു​​ന്ന​​തി​​നും ഇ​തു കാ​​ര​​ണ​​മാ​​യി. രാ​​ത്രി​​യി​​ൽ മു​​ന്ന​​റി​​യി​​പ്പി​​ല്ലാ​​തെ ഡാം ​​തു​​റ​​ന്നുവി​​ടു​​ന്ന​​ത് ഒ​​രാ​​ഴ്ച​​യാ​​യി ത​​മി​​ഴ്നാ​​ട് ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്.


142 അ​​ടി വെ​​ള്ളം ഡാ​​മി​​ൽ സം​​ഭ​​രി​​ച്ചുനി​​ർ​​ത്താ​​നു​​ം ത​​മി​​ഴ്നാ​​ട്ടി​​ൽ മ​​ഴ പെ​​യ്യു​​ന്ന​​തി​​നാ​​ൽ അ​​വി​​ടെ ജ​​ല​​സം​​ഭ​​ര​​ണി​​ക​​ൾ നി​​റ​​ഞ്ഞുകി​​ട​​ക്കു​​ന്ന​​തു​​മാ​​ണ് രാ​​ത്രി​​യി​​ൽ മു​​ല്ല​​പ്പെ​​രി​​യാ​​ർ ഡാം ​​തു​​റ​​ന്നുവി​​ടാനു​​ള്ള കാ​​ര​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.