ഹരിതം
Monday, September 21, 2020 12:58 AM IST
ക​ട​ലി​നെ ത​ടു​ക്കാ​ന്‍ ബു​ള്ള​റ്റ് വു​ഡ്, ആ​ന​യ്ക്ക് ആ​ന്‍​ഡ​മാ​ന്‍ വാ​ഴ

ക​ട​ലി​നോ​ളം ത​ന്നെ പ​ഴ​ക്ക​മു​ണ്ട് ക​ട​ലാ​ക്ര​മ​ണ ക​ഥ​ക​ള്‍​ക്ക്. കാ​ല​മി​ത്ര പു​രോ​ഗ​മി​ച്ചി​ട്ടും ക​ട​ലാ​ക്ര​മ​ണ​ത്തെ ത​ട​യാ​ന്‍ ഫ​ല​പ്ര​ദ​മാ​യ മാ​ര്‍​ഗ​ങ്ങ​ള്‍ ചു​രു​ക്കം. പ​ക്ഷേ ആ​ന്‍​ഡ​മാ​ന്‍- നി​ക്കോ​ബാ​ര്‍ ദ്വീ​പു​ക​ളി​ല്‍ സു​നാ​മി​യെ ത​ട​ഞ്ഞ​ ഒ​രു മ​ര​മു​ണ്ട്. സാ​ക്ഷാ​ല്‍ വെ​ടി​യു​ണ്ട​ക​ള്‍​ക്കു​പോ​ലും തക ർക്കാനാ​വാ​ത്ത ക​രു​ത്ത​ന്‍. ബു​ള്ള​റ്റ് വു​ഡ്.

ആ​ന​ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തു പ​തി​വാ​കു​ക​യാ​ണ്. വി​ശ​പ്പാ​ണ് ആ​ന​യെ കൃ​ഷി ന​ശി​പ്പി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ വി​ശ​പ്പ​ക​റ്റാ​ന്‍ എ​ന്തെ​ങ്കി​ലും ന​ല്‍​കി​യാ​ല്‍ അ​വ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി​ല്ല​ല്ലോ? ഒ​രു സൈ​ക്കോ​ള​ജി​ക്ക​ല്‍ മൂ​വ്. ബ​ര്‍​മീ​സ് ചൂ​ണ്ട​പ്പ​ന​യും ആ​ന്‍​ഡ​മാ​നി​ല്‍നി​ന്നു​ള്ള കാ​ട്ടു​വാ​ഴ​യും 12 അ​ടി​യേ പൊ​ങ്ങൂ. വനത്തിന്‍റെ അതിരുക ളിൽ ഇവയുണ്ടെങ്കിൽ ആ​ന​യ്ക്ക് ഇ​വ സ്വ​യം ഒ​ടി​ച്ചു​തി​ന്ന് വി​ശ​പ്പ​ട​ക്കി മ​ട​ങ്ങാം. നി​റ​യെ അ​രി​യു​ള്ള ഈ ​വാ​ഴ​പ്പ​ഴം മൃ​ഗ​ങ്ങ​ള്‍​ക്കു​ മാ​ത്ര​മേ ഭ​ക്ഷി​ക്കാ​ന്‍ ക​ഴി​യൂ.

ഇതിന്‍റെ ​അ​രി ത​ന്നെ​യാ​ണ് വാ​ഴവി​ത്തും. ആ​ന​ക​ളി​റ​ങ്ങു​ന്ന വനാതിർത്തിയിൽ ഡ്രോ​ണോ, ഹെ​ലി​കോ​പ്റ്റ​റോ ഉ​പ​യോ​ഗി​ച്ച് വി​ത്തു വി​ത​റി​യാ​ല്‍ ആ​റു​മാ​സ​ത്തി​നു​ള്ളി​ല്‍ ഇ​വ വ​ലു​താ​കും. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കു​ല​യ്ക്കും. ഒ​രു വാ​ഴ​യി​ല്‍ നി​ന്ന് 7000 വി​ത്തു​വ​രെ ല​ഭി​ക്കും. പ​ന​യു​ടെ​യും വി​ത്തും ഇ​ത്ത​ര​ത്തി​ല്‍ വി​ത​റാം.

ഇങ്ങനെ വ്യത്യസ്തമായ സ സ്യങ്ങളെക്കു​റി​ച്ച​റി​യ​ണ​മെ​ങ്കി​ല്‍ വെ​ള്ളാ​നി​ക്ക​ര​യി​ലെ നാ​ഷ​ണ​ല്‍ ബ്യൂ​റോ ഓ​ഫ് പ്ലാ​ന്‍റ് ജ​ന​റ്റി​ക്ക് റി​സോ​ഴ്‌​സ​സ് (എ​ന്‍​ബി​പി​ജി​ആ​ര്‍) പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ലെ​ത്ത​ണം.

ഇ​വി​ടെ സം​ര​ക്ഷി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലും ദ​ക്ഷി​ണേ​ന്ത്യ​യി​ലു​മൊ​ക്കെ വ​ള​ര്‍​ന്നി​രു​ന്ന, ന​മ്മു​ടെ​യൊ​ക്കെ ഓ​ര്‍​മ​യി​ല്‍നി​ന്നു പോ​ലും മാ​ഞ്ഞു തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത വി​ള​ക​ള്‍.

യഥാർഥത്തിലൊ രു സസ്യലൈബ്രറിയാണിത്. ഇ​വി​ട​ത്തെ പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ​ജോ​സ​ഫ് ജോ​ണാ​ണ് ബു​ള്ള​റ്റ് വു​ഡി​നെ കേ​ര​ള​ത്തി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ചാ​വ​ക്കാ​ട് ബ്ലാ​ങ്ങാ​ട് ക​ട​ല്‍​ത്തീര​ത്ത് 100 തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ചു ക​ഴി​ഞ്ഞു. ഡോ. ​ജോ​സ​ഫും ഡോ. ​കെ. ​പ്ര​ദീ​പും ചേ​ര്‍​ന്നാ​ണ് ആ​ന്‍​ഡ​മാ​ന്‍​ വാ​ഴ​യെ​യും പ​ന​യെ​യും ആ​ന​ശ​ല്യം കു​റ​യ്ക്കാ​നാ​യി കേ​ര​ള​ത്തി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തും സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി​യു​മാ​യി ചേ​ര്‍​ന്ന് വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ ന​ടാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്നു.

ബ്യൂ​റോ​യ്ക്കു കീ​ഴി​ല്‍ തൃ​ശൂ​രു​ള്ള 25 ഏ​ക്ക​റി​ലും ഏ​ഴു ഡി​ഗ്രി സെ​ല്‍​ഷസി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫ്രീ​സ​റി​നു സ​മാ​ന​മാ​യ ര​ണ്ട് മീ​ഡി​യം ടേം ​സ്‌​റ്റോ​റേ​ജു​ക​ളു​ലു​മെ​ല്ലാം(​എം​ടി​എ​സ്) പ​ര​തി​യാ​ല്‍ ക​ണ്ടെ​ത്തു​ന്ന​ത് ഒ​രു കാ​ല​ത്തെ സ​സ്യ​ലോ​ക​ത്തിന്‍റെ​ ച​രി​ത്രം ത​ന്നെ​യാ​ണ്. 3000 വി​ത്തു​ക​ള്‍ അ​ട​ങ്ങു​ന്ന 50,000 വി​ത്തു​പാ​ക്ക​റ്റു​ക​ള്‍ സൂ​ക്ഷി​ക്കാ​നു​ള്ള ശേ​ഷി​യു​ള്ള എം​ടി​എ​സി​ല്‍ 20 വ​ര്‍​ഷം വ​രെ അ​ങ്കു​ര​ണ​ശേ​ഷി ന​ഷ്ട​പ്പെ​ടാ​തെ വി​ത്തു​ക​ള്‍ സൂ​ക്ഷി​ക്കാ​നാ​കും.

ക​ര്‍​ഷ​ക​ര്‍​ക്കും ഉ​പ​യോ​ഗി​ക്കാം ഈ ​സ​സ്യ​ലൈ​ബ്ര​റി

ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ഠ​നാ​വ​ശ്യ​ങ്ങ​ള്‍​ക്കും താ​ത്പ​ര്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍​ക്കും എ​ന്‍​ബി​പി​ജി​ആ​ര്‍ ജ​നി​ത​ക​ശേ​ഖ​രം ഉ​പ​യോ​ഗി ക്കാം. ക​ര്‍​ഷ​ക​ര്‍ക്ക് കൃ​ഷി​ക്കാ​യും വി​ത്തു​ക​ള്‍ ല​ഭി​ക്കും.
കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ജ​നി​ത​ക​ശേ​ഖ​രം സം​ര​ക്ഷി​ക്കു​ന്ന ഓ​ണ്‍ ഫാം ​ക​ണ്‍​സ​ര്‍​വേ​ഷ​നുമുണ്ട്.
സ്വ​യം മു​ന്നോ​ട്ടു​ വ​രു​ന്ന​വ​ര്‍​ക്ക് വി​ള​ക​ള്‍ സൗ​ജ​ന്യ​മാ​യി കൃ​ഷി ചെ​യ്യാ​ന്‍ ന​ല്‍​കും. എ​ന്നാ​ല്‍ വി​ദേ​ശ​ത്തേ​ക്കു കൊ​ണ്ടു​പോ​കാ​നോ, വ്യാ​വ​സാ​യി​ക ന​ഴ്‌​സ​റി ഉ​ത്പാ​ദ​ക​ര്‍​ക്കോ ഇ​വ ന​ല്‍​കി​ല്ല.

1400-ല​ധി​കം വെ​ണ്ട​യി​നങ്ങ​ള്‍, പച്ചക്കറികൾ, ക​യ്പി​ല്ലാ​ത്ത രു​ചി​യേ​റെ​യു​ള്ള പാ​വ​ല്‍ ഇ​ന​ങ്ങ​ളാ​യ ഗാ​ക്കും ഗ​ന്‍റോ​ലയും, എ​രു​മ​പ്പാ​വ​ല്‍, പോ​ത്തു​പാ​വ​ല്‍, മ​ഴ​യ്ക്കു​മു​മ്പ് വി​ള​വെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ന്ന കു​ടം​പു​ളി​, കു​മാ​രി​പ​ത്രം ക​റ്റാ​ര്‍​വാ​ഴ, നി​ക്കോ​ബാ​ര്‍ ചേ​മ്പ്, ആ​ൻഡമാ​ന്‍ വു​ഡ്‌​പെ​പ്പ​റാ​യ ചോ​യ്ജാ​ല്‍, ജാ​ഫ്‌​ന മു​രി​ങ്ങ, മ​ധു​ര​ളൂ​വി, നാ​ര​കം, നി​ക്കോ​ബാ​ര്‍ ഓ​റ​ഞ്ച്, വെ​ളി​ച്ചെ​ണ്ണ​യി​ലി​ട്ട് വെ​യി​ല​ത്തു​വ​ച്ച​ശേ​ഷം ഉ​പ്പൂ​റ്റി​യി​ല്‍ തേ​ച്ചാ​ല്‍ വി​ണ്ടു​കീ​റ​ല്‍ മാ​റ്റു​ന്ന ബാ​ള്‍​സം ആ​പ്പി​ള്‍, ഇ​ല​ക്ക​റി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കു​രു​മു​ള​ക്, ഇ​ല​വാ​ഴ, ഇ​ല​ക്ക​റി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ചു​രു​ളി, റി​ച്ച് മെ​ന്‍ സ​ലാ​ഡ്, പ​യ്യൂം എന്ന നി​ക്കോ​ബാ​റി പ​ഴം തു​ട​ങ്ങി 25 ഏ​ക്ക​റി​ലേ​ക്കി​റ​ങ്ങി​യാ​ല്‍ ഇ​ന​വൈ​വി​ധ്യ​മാ​ണ് ബ്യൂ​റോ ഒ​രു​ക്കു​ന്ന​ത്.


കോ​കം തോ​ട്ടത്തിൽ 70 ഇ​നം കു​ടം​പു​ളിയും 210 ഇ​നം പ്ലാ​വും വ​ള​രു​ന്നു. കാ​ട്ടു​പ്ലാ​വ്, കു​ര​ങ്ങുപ്ലാ​വ് തു​ട​ങ്ങി കേ​ര​ള​ത്തി​ല്‍ അ​പൂ​ര്‍​വ​മാ​യി കാ​ണു​ന്ന പ്ലാവി​ന​ങ്ങ​ള്‍ നി​റ​യെ കാ​യ്ക്കു​ന്നി​വി​ടെ. വലി യ മാവുതോട്ടത്തിൽ നാട്ടുമാ വുകളാണു നിറയെ. മാന്പഴക്കാ ലമായാൽ മാ​വു ന​ട​ത്ത​ത്തി​നാ​യി തോ​ട്ടം തു​റ​ക്കു​ക​യാ​യി.

ബു​ക്കു​ചെ​യ്തവർക്ക് ഈ ​സ​മ​യം തോ​ട്ട​ത്തി​ല്‍ ക​യ​റി വീ​ണു​കി​ട​ക്കു​ന്ന മാ​മ്പ​ഴ​ങ്ങ​ള്‍ ഭ​ക്ഷി​ക്കാം. വെ​ട്ടി, മൂ​ക്ക​ട്ട, കൊ​ര​ണ്ടി, പൂ​ച്ച പ​ഴ​ങ്ങ​ള്‍ എ​ല്ലാ വ​ര്‍​ഷ​വും ല​ഭി​ക്കും. ച​ന്ദ്ര​ക്കാ​ര​ന്‍ പ്ലാ​വ്, പ​ശ​ക്കൊ​ട്ട മു​ള്ളു​ളൂ​വി, ക​ഴി​ക്കു​ന്ന കൂ​വ​ളം എ​ന്നി​ങ്ങ​നെ ക​ണ്ടാ​ല്‍ തീ​രാ​ത്ത വൈ​വി​ധ്യ​ങ്ങ​ളാ​ണ് ബ്യൂ​റോ ഒ​രു​ക്കു​ന്ന​ത്.

ചാ​യ​യി​ല്‍ ഇ​ട്ടു​കു​ടി​ച്ചാ​ന്‍ രു​ചി​ക്കൂ​ട്ടൊ​രു​ക്കു​ന്ന ഇ​ഞ്ചി​യും പ​ര​മ്പ​രാ​ഗ​ത നി​ക്കോ​ബാ​റി ഇ​ന​മാ​ണ്. പ​ര​മ്പ​രാ​ഗ​ത വി​ള​ക​ളെ സ്‌​നേ​ഹി​ക്കു​ന്ന​വ​ര്‍​ക്കും ഇവയെ ക്കുറിച്ച​റി​യാനാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും ഇ​വി​ടെ​യെ​ത്താം. വി​ത്തു​ക​ളും വി​ജ്ഞാ​ന​വും സ്വ​ന്ത​മാ​ക്കാം.

ഫോ​ണ്‍:
ഡോ. ​ജോ​സ​ഫ് ജോ​ണ്‍
(പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ്)
- 94478 89787, 0487-2370499
ഇ-​മെ​യി​ല്‍- [email protected]
വെ​ബ് സൈ​റ്റ്: www.nbpgr.ernet.in

ടോം ​ജോ​ര്‍​ജ്


മു​ള തുറക്കുന്ന ഭക്ഷ്യസാധ്യതകൾ

മുള​ വൈ​വി​ധ്യ​ത്തി​ല്‍ ലോ​ക​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തു നി​ല്‍​ക്കു​ന്ന ഇന്ത്യ, ഇവയുടെ ഭ​ക്ഷ്യ സാ​ധ്യ​ത വ​ള​രെ കു​റ​ച്ചു മാ​ത്ര​മേ മു​ത​ലെ​ടു​ക്കു​ന്നു​ള്ളൂ.

ഫി​ലി​പ്പീ​ന്‍​സ്, ജ​പ്പാ​ന്‍, താ​യ്‌​വാ​ന്‍, താ​യ്‌​ല​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ള​ില്‍ മു​ള​യ​രി​ക്കും മു​ളം​കൂമ്പി​നും മു​ഖ്യസ്ഥാ​ന​മു​ണ്ട്. ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ വി​വി​ധ മൂ​ല​ക​ങ്ങ​ള്‍, കൊ​ഴു​പ്പ്, പ​ഞ്ച​സാ​ര, വി​റ്റാ​മി​ന്‍ സി, ​ക​രോ​ട്ടി​ന്‍, ത​യാ​മി​ന്‍, റി​ബോ​ഫ്‌​ളാ​വി​ന്‍, നി​യാ​സി​ല്‍ തു​ട​ങ്ങി പോ​ഷ​ക​ങ്ങ​ളു​ടെ ക​ല​വ​റയാ​ണ് മു​ള.

ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ മു​ളക്കൂ​മ്പു​ക​ളു​ടെ ഉ​ത്പാ​ദ​നം കേ​ര​ള​ത്തി​ല്‍ തൊ​ഴി​ല്‍സാ​ധ്യ​തയു ണ്ടാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന മേ​ഖ​ല​യാ​ണ്. മ​ണ്ണി​നു പു​റ​ത്ത് 15 മു​ത​ല്‍ 18 ഇ​ഞ്ച് നീ​ളം വ​രെ കൂ​മ്പു വ​ന്ന​തി​നു ശേ​ഷം രാ​വി​ലെ​യോ വൈ​കു​ന്നേ​ര​മോ കൂ​മ്പ് എ​ടു​ക്കു​ന്ന​താ​ണുത്ത​മം. കൂ​മ്പി​ന്‍റെ പു​റം​തോ​ടു​ ക​ള​ഞ്ഞ് ചു​വ​ട്ടി​ല്‍നി​ന്നു പോ​ള അ​ട​ര്‍​ത്തി കൊ​ത്തി​യ​രി​ഞ്ഞ് ക​ടു​കു വ​റു​ത്ത് വേ​വി​ക്കു​ക. ‍ ച​വ​ര്‍​പ്പു മാ​റ്റു​ന്ന​തി​നാ​യി ചെ​റി​യ ക​ഷണം കു​ടം​പു​ളി ചേ​ര്‍​ക്കാം. അ​രി​ഞ്ഞ മു​ളം​കൂമ്പ് ന​ന്നാ​യി വെ​ന്ത​തി​നു ശേ​ഷം തേ​ങ്ങ​യും ഉ​ണ​ക്കമു​ള​കും ചേ​ര്‍​ത്ത​ര​ച്ച് മ​ഞ്ഞ​ളും കൂ​ട്ടി​ക്ക​ല​ര്‍​ത്തി ഉ​പ​യോ​ഗി​ക്കാം. ഇ​തു കൂ​ടാ​തെ തു​വ​ര​പ്പ​രി​പ്പ് വേ​വി​ച്ച് അ​വി​യ​ലി​നു ചേ​ര്‍​ക്കു​ന്ന അ​ര​പ്പും ചേ​ര്‍​ത്ത് ചാ​റോ​ടു കൂ​ടി​യും ഉ​പ​യോ​ഗി​ക്കാം.

ന​ടീ​ല്‍ രീ​തി​ക​ള്‍

ആ​റു മു​ത​ല്‍ 10 മീ​റ്റ​ര്‍ വ​രെ അ​ക​ല​ത്തി​ല്‍ മു​ള​ക​ള്‍ ന​ടാം. താ​യ്‌വേ​രി​ല്ലാ​ത്ത​തി​നാ​ലും മ​ണ്ണി​നു പു​റ​ത്തേ​ക്കു വേ​രു​ക​ള്‍ വ്യാ​പി​ക്കു​ന്ന​തി​നാ​ലും ഒ​ര​ടി താ​ഴ്ച​യി​ല്‍ ന​ട്ടാ​ല്‍ മ​തി​യാ​കും. ന​ടു​ന്ന സ​മ​യ​ത്ത് ആ​വ​ശ്യ​ത്തി​നു ജൈ​വ​വ​ളം ന​ല്‍​കി​യാ​ല്‍ പി​ന്നീ​ടു വ​ള​പ്ര​യോ​ഗം ഒ​ഴി​വാ​ക്കാം.
ഒ​രേ​ക്ക​ര്‍ സ്ഥ​ല​ത്ത് 200 മു​ത​ല്‍ 250 വ​രെ തൈ​ക​ള്‍ ന​ടാ​ന്‍ സാ​ധി​ക്കും. മു​ള​യ്ക്ക് 45 മു​ത​ല്‍ 55 വ​രെ വ​ര്‍​ഷം ആ​യു​സു​ണ്ടാ​കും. ബാ​ല്‍​ക്കോ​വ ഇ​ന​ത്തി​ല്‍​പ്പെ​ട്ട മു​ള​യാ​ണ് ഏ​റ്റ​വും ഡി​മാ​ന്‍​ഡു​ള്ള​തും വി​ല​യേ​റി​യ​തും. ഈ ​മു​ള​‍ എ​ഴു​പ​തു വ​ര്‍​ഷം വ​രെ നി​ല​നി​ല്‍​ക്കു​ന്നു.
ഫോ​ണ്‍: സു​രേ​ഷ്- 9447468077

സു​രേ​ഷ്‌​കു​മാ​ര്‍ ക​ള​ര്‍​കോ​ട്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.