ട്രഷറി നിയന്ത്രണം പിൻവലിക്കണമെന്ന് ഉമ്മൻ ചാണ്ടി
Thursday, February 27, 2020 12:08 AM IST
തിരുവനന്തപുരം: പദ്ധതി പ്രവർത്തനങ്ങൾ മുഴുവൻ സ്തംഭിപ്പിക്കുന്ന രീതിയിൽ പ്രഖ്യാപിച്ചിട്ടുള്ള ട്രഷറി നിയന്ത്രണം അടിയന്തരമായി പിൻവലിക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ത്രിതല പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ട്, മത്സ്യതൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി എന്നിവയ്ക്കെല്ലാം ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചത് സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ സാന്പത്തിക ബാധ്യതയിലേക്കും ഗുരുതരാവസ്ഥയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.
സാന്പത്തികവർഷം അവസാനിക്കാൻ 33 ദിവസം മാത്രം അവശേഷിക്കുമ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നീക്കിവച്ച 7500 കോടി രൂപയിൽ ചെലവായത് 3172.35 കോടി മാത്രമാണ്. ഇതിൽത്തന്നെ 1290 കോടികളുടെ ബില്ല് പണം മാറാൻ സാധിക്കാതെ ക്യൂവിൽ മാറ്റിവച്ചിരിക്കുകയാണ്. പദ്ധതി പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ചിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.