യുഡിഎഫ് മനുഷ്യഭൂപടം ഇന്ന്
Thursday, January 30, 2020 12:13 AM IST
തിരുവനന്തപുരം: രാജ്യത്തെ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായി മഹാത്മജിയുടെ രക്തസാക്ഷിത്വദിനമായ ഇന്ന് യുഡിഎഫ് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി 13 ജില്ലാ കേന്ദ്രങ്ങളിലും ഭാരതത്തിന്റെ മനുഷ്യഭൂപടം നിർമിക്കും.
വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ നേതൃത്വത്തിൽ ലോംഗ് മാർച്ചാണ് നടത്തുന്നത്. മനുഷ്യഭൂപടത്തിൽ യുഡിഎഫ് നേതാക്കളും പ്രവർത്തകരും അണിനിരക്കും.
തിരുവനന്തപുരത്ത് എ.കെ. ആന്റണി, സി.പി.ജോണ്, കൊല്ലത്ത് വി.എം. സുധീരൻ, ജി. ദേവരാജൻ, ആലപ്പുഴയിൽ എം.എം. ഹസൻ, ജോണി നെല്ലൂർ, പത്തനംതിട്ടയിൽ ഷിബു ബേബി ജോണ്, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഇടുക്കിയിൽ പി.ജെ. ജോസഫ്, എറണാകുളത്ത് ബെന്നി ബഹനാൻ, പി.പി.തങ്കച്ചൻ, തൃശൂരിൽ ഡോ. എം.കെ. മുനീർ, പാലക്കാട് കെ. ശങ്കരനാരായണൻ, ജോണ് ജോണ്, മലപ്പുറത്ത് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, കോഴിക്കോട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, കണ്ണൂരിൽ രമേശ് ചെന്നിത്തല, കാസർഗോഡ് ജില്ലയിൽ യു.കെ. ഖാദർ എന്നിവർ നേതൃത്വം നൽകും.