ന്യൂ​​ഡ​​ൽ​​ഹി: നി​​ല​​വി​​ലെ സ​​ബ്സി​​ഡി കാ​​ലാ​​വ​​ധി​​ക്കു​​ശേ​​ഷം ഇ​​ല​​ക്‌​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് (ഇ​​വി) സ​​ബ്സി​​ഡി ന​​ൽ​​കു​​ന്ന രീ​​തി അ​​വ​​സാ​​നി​​പ്പി​​ച്ചേ​​ക്കു​​മെ​​ന്ന സൂ​​ച​​ന ന​​ൽ​​കി കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ.

നി​​ല​​വി​​ലെ ആ​​നു​​കൂ​​ല്യ​​ത്തി​​ന്‍റെ കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ച്ച​​ശേ​​ഷം ഇ​​നി സ​​ബ്സി​​ഡി ആ​​വ​​ശ്യ​​മി​​ല്ലെ​​ന്ന് ഇ​​വി നി​​ർ​​മാ​​താ​​ക്ക​​ൾ ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ ഐ​​ക​​ക​​ണ്ഠ്യേ​​ന അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ട​​താ​​യി വാ​​ണി​​ജ്യ​​മ​​ന്ത്രി പീ​​യൂ​​ഷ് ഗോ​​യ​​ൽ പ​​റ​​ഞ്ഞു.

രാ​​ജ്യ​​ത്തെ ഇ​​ല​​ക്ട്രി​​ക് വി​​പ​​ണി കു​​തി​​പ്പി​​ന് സ​​ജ്ജ​​മാ​​ണ്, നി​​ല​​വി​​ലു​​ള്ള സ​​ബ്സി​​ഡി ഇ​​തി​​നു പ​​ര്യാ​​പ്ത​​മാ​​ണ്. അ​​തു​​കൊ​​ണ്ട് പു​​തി​​യ സ​​ബ്സി​​ഡി ആ​​വ​​ശ്യ​​മി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. മു​​ന്പ് കേ​​ന്ദ്ര ഗ​​താ​​ഗ​​ത​​മ​​ന്ത്രി നി​​തി​​ൻ ഗ​​ഡ്ക​​രി ഇ​​തേ നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

ഇ​​ല​​ക്ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് 2024 ഒ​​ക്ടോ​​ബ​​ർ 1 മു​​ത​​ൽ ന്ധ​​പി​​എം ഇ​​ഡ്രൈ​​വ്’ എ​​ന്ന പ​​ദ്ധ​​തി പ്ര​​കാ​​ര​​മാ​​ണ് സ​​ബ്സി​​ഡി ന​​ൽ​​കു​​ന്ന​​ത്. 2026 മാ​​ർ​​ച്ച് 31 വ​​രെ​​യാ​​ണ് ഇ​​തി​​ന്‍റെ കാ​​ലാ​​വ​​ധി. ഇ​​തി​​നു ശേ​​ഷം കേ​​ന്ദ്ര സ​​ബ്സി​​ഡി തു​​ട​​രു​​മോ​​യെ​​ന്നാ​​ണ് ഏ​​വ​​രും ഉ​​റ്റു​​നോ​​ക്കു​​ന്ന​​ത്.


2015ലാ​​ണ് “ഫെ​​യിം’ എ​​ന്ന പേ​​രി​​ൽ 2 ഘ​​ട്ട​​ങ്ങ​​ളാ​​യി സ​​ബ്സി​​ഡി അ​​നു​​വ​​ദി​​ച്ചി​​രു​​ന്ന​​ത്. ഇ​​തി​​ന്‍റെ മൂ​​ന്നാം പ​​തി​​പ്പാ​​ണ് പി​​എം ഇ​​ഡ്രൈ​​വ്. ഇ​​വി ടൂ ​​വീ​​ല​​റു​​ക​​ൾ, ത്രീ ​​വീ​​ല​​റു​​ക​​ൾ, ആം​​ബു​​ല​​ൻ​​സു​​ക​​ൾ, ട്ര​​ക്കു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ വാ​​ങ്ങു​​ന്പോ​​ൾ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി സ​​ബ്സി​​ഡി ല​​ഭി​​ക്കും. കൂ​​ടാ​​തെ ഇ ​​ബ​​സു​​ക​​ൾ വാ​​ങ്ങു​​ന്ന​​തി​​നും ചാ​​ർ​​ജിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ൾ സ്ഥാ​​പി​​ക്കു​​ന്ന​​തി​​നും സ​​ബ്സി​​ഡി ല​​ഭി​​ക്കും.

മൂ​​ന്നാം ഘ​​ട്ട​​ത്തി​​ൽ ഇ​​ല​​ക്‌​ട്രി​​ക്, ഹൈ​​ബ്രി​​ഡ് കാ​​റു​​ക​​ൾ ഒ​​ഴി​​വാ​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. പി​​എം ഇ​​ഡ്രൈ​​വി​​ൽ സ​​ബ്സി​​ഡി​​ക്കാ​​യി നീ​​ക്കി​​വ​​ച്ചി​​രി​​ക്കു​​ന്ന തു​​ക​​യി​​ലും കു​​റ​​വ് വ​​രു​​ത്തി​​യി​​രു​​ന്നു. ഇ​​വി നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്ക് ഇ​​നി സ​​ബ്സി​​ഡി ന​​ൽ​​കേ​​ണ്ട​​തി​​ല്ലെ​​ന്ന് സെ​​പ്റ്റം​​ബ​​റി​​ൽ ഗ​​ഡ്ക​​രി പ​​റ​​ഞ്ഞ​​ത് ഏ​​റെ ച​​ർ​​ച്ച​​ക​​ൾ​​ക്ക് വ​​ഴി​​വ​​ച്ചി​​രു​​ന്നു.

ബാ​​റ്റ​​റി സ്വാ​​പ്പിം​​ഗ് വേ​​ണോ എ​​ന്ന കാ​​ര്യ​​ത്തി​​ൽ ക​​ന്പ​​നി​​ക​​ൾ​​ക്കും ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കും തീ​​രു​​മാ​​നം വി​​ട്ടു​​കൊ​​ടു​​ക്കു​​ക​​യാ​​ണ്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ ഇ​​ട​​പെ​​ടാ​​ൻ ഉ​​ദ്ദേ​​ശി​​ക്കു​​ന്നി​​ല്ലെ​​ന്നും ഗോ​​യ​​ൽ പ​​റ​​ഞ്ഞു.