കെഎല്‍എം ആക്സിവ സ്ഥാപക ദിനാഘോഷങ്ങള്‍ നാളെ
Tuesday, December 31, 2024 1:10 AM IST
കൊച്ചി: ധനകാര്യ സേവനദാതാക്കളായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ 25-ാം സ്ഥാപക ദിനാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കമ്പനിയുടെ കൊച്ചിയിലെ ആസ്ഥാനത്ത് നടക്കും.
ചെയര്മാന് ടി.പി. ശ്രീനിവാസന് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ എല്ലാ ബ്രാഞ്ചുകളിലും മേഖലാ കേന്ദ്രങ്ങളിലും സ്ഥാപകദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
"അച്ചീവ്'എന്ന തീം അടിസ്ഥാനമാക്കി, "ഒരുമിച്ച് ഞങ്ങള്‍ നേടും' എന്ന പ്രതിജ്ഞയോടെയാണ് പുതുവര്‍ഷത്തെ കമ്പനി വരവേല്‍ക്കുന്നത്. എല്ലാ ജീവനക്കാരും മാനേജ്മെന്റ് പ്രതിനിധികളും ന്യൂഇയര്‍ പ്രതിജ്ഞയെടുക്കും. ഈ പ്രമേയത്തില്‍ സോഷ്യല്‍, ഡിജിറ്റല്‍, ഗ്രൗണ്ട് കാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്.
കമ്പനിയുടെ രജതജൂബിലി വര്‍ഷമാണിത്. ബ്രാഞ്ച് തലത്തിലുള്ള രജതജൂബിലി ആഘോഷങ്ങള്‍ക്കും സ്ഥാപകദിനത്തില്‍ തുടക്കമാകും. മുതിര്‍ന്ന ഇടപാടുകാരെ ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ ആദരിക്കും. രാജ്യത്തെ മുഴുവന്‍ ബ്രാഞ്ചുകളിലും അഡ്വൈസറി ഫോറങ്ങള്‍ രൂപീകരിക്കുന്നതിന് തുടക്കമിടും.