അജ്മല്‍ ബിസ്മിയില്‍ ഇയര്‍ എന്‍ഡ് സെയില്‍
Tuesday, December 31, 2024 1:10 AM IST
കൊച്ചി: അജ്മല്‍ ബിസ്മിയില്‍ സമ്മാനങ്ങളും 70% വിലക്കിഴിവുമായി ഇയര്‍ എന്‍ഡ് ഓഫറുകള്‍. ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍, ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍ എന്നിവയ്ക്ക് വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായാണ് സെയില്‍ ആരംഭിച്ചിരിക്കുന്നത്. ബംപര്‍ സമ്മാനമായി 100 പവന് സ്വര്‍ണം നേടാനുള്ള അവസരവുമുണ്ട്.
നൂറിലധികം ബ്രാന്‍ഡുകളുടെ ആയിരത്തിലധികം ഉത്പന്നങ്ങളുണ്ട്. 6,990 രൂപ മുതല്‍ സ്മാര്‍ട്ട് ടിവി, 5,900 രൂപ മുതല്‍ വാഷിംഗ് മെഷീനുകള്‍, 9,990 രൂപ മുതല്‍ സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍ എന്നിവ ലഭിക്കും. 84,999 രൂപയ്ക്ക് ഐഫോണ്‍ ലഭിക്കും. മറ്റ് ബ്രാന്‍ഡഡ് സ്മാര്‍ട്ട് ഫോണുകള്‍ക്കും ലാപ്ടോപ്പുകള്‍ക്കും വിലക്കുറവുണ്ട്.
ഫെഡറല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി 10 ശതമാനം വരെയുള്ള ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് സ്വന്തമാക്കാം. ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് അഞ്ചു മുതല്‍ 20 ശതമാനം വരെ കാഷ് ബാക്കും ഉണ്ട്.