തേങ്ങാപ്പാലില്‍നിന്ന് വെസ്റ്റ വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലെത്തുന്നു
Wednesday, January 1, 2025 12:14 AM IST
കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാപ്പാല്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കാന്‍ ഒരുങ്ങി വെസ്റ്റ. പാലും അനുബന്ധ ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല് ഉപയോഗിച്ച് നിര്‍മിക്കുന്നതാണ് വീഗന്‍ ഐസ്ഡ്ക്രീം.
മുംബെ, തമിഴ്നാട് എന്നിവിടങ്ങളില്‍ വീഗന്‍ ഐസ്ഡ് ക്രീം നിര്‍മിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണു തേങ്ങാപ്പാല്‍ ഉപയോഗിച്ച് നിര്‍മിക്കുന്നത്. ഉത്പന്നം ഫെബ്രുവരി ആദ്യവാരം പുറത്തിറക്കും.
കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ വെസ്റ്റ ബ്രാന്‍ഡ് അംബാസഡറും അഭിനേത്രിയുമായ കല്യാണി പ്രിയദര്ശന് പ്രോഡക്ട് ലോഞ്ചിംഗ് നിര്‍വഹിക്കും.
വെസ്റ്റ കൊക്കോ പാം എന്നപേരില്‍ പുറത്തിറക്കുന്ന ഐസ്ഡ് ക്രീം വിവിധ രുചികളില്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.