മെഗാ നൃത്തപരിപാടി : വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് കല്യാണ്‍ സില്‍ക്സ്
Wednesday, January 1, 2025 12:14 AM IST
തൃശൂര്‍: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മെഗാ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി കല്യാണ്‍ സില്‍ക്സ്.
സംഘാടകരുമായി വാണിജ്യ ഇടപാടു മാത്രമാണുള്ളതെന്നും വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച വാര്‍ത്താക്കുറിപ്പില്‍ കല്യാൺ സിൽക്സ് വ്യക്തമാക്കി.
സംഘാടകര്‍ 12,500 സാരികളുടെ ഓര്‍ഡറാണു നല്‍കിയത്. പരിപാടിക്കായി കുറഞ്ഞ സമയത്തിനുള്ളില്‍ രൂപകല്പന നടത്തി. ഓരോ സാരിക്കും 390 രൂപവീതമാണു വാങ്ങിയത്.
സംഘാടകര്‍ കൂടിയ വിലയാണ് ഇടാക്കിയതെന്നും, ന്യായവിലയും സുതാര്യമായ പ്രവര്‍ത്തനരീതികളും അവലംബിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ ഇത്തരം ചൂഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ അതൃപ്തിയുണ്ടെന്നും സ്ഥാപനം വ്യക്തമാക്കി.