നിസാൻ മാഗ്നൈറ്റിന്റെ ബുക്കിംഗ് 10,000 കടന്നു
Thursday, January 2, 2025 12:00 AM IST
കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡിസംബറിൽ 11,676 വാഹനങ്ങൾ വിറ്റഴിച്ചു. മുൻ മാസത്തേക്കാൾ 43 ശതമാനം വളർച്ചയാണിത്. 2023 ഡിസംബർ മാസത്തേക്കാൾ 72 ശതമാനം വളർച്ചയും രേഖപ്പെടുത്തി.
ആഭ്യന്തരവിപണിയിൽ 2,118 വാഹനങ്ങൾ വിറ്റഴിച്ചപ്പോൾ 9,558 വാഹനങ്ങൾ കയറ്റുമതി ചെയ്യുകയായിരുന്നു. അടുത്തിടെ പുറത്തിറക്കിയ പുതിയ നിസാൻ മാഗ്നൈറ്റിന്റെ ബുക്കിംഗ് 10,000 കടന്നതായും നിസാൻ വ്യക്തമാക്കി.