ഏവിയേഷൻ ടർബൈൻ ഇന്ധന വില കുറച്ചു
Thursday, January 2, 2025 12:00 AM IST
ന്യൂഡൽഹി: പൊതുമേഖല എണ്ണക്കന്പനികൾ ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിലേക്കുള്ള വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചതിനു പിന്നാലെ ഏവിയേഷൻ ടർബൈൻ ഫ്യുവൽ (എടിഎഫ്) വില 1.5 ശതമാനം വെട്ടിക്കുറച്ചു.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഡൽഹിയിലെ എടിഎഫിന്റെ നിരക്ക് കിലോലിറ്ററിന് 1,401.37 രൂപ കുറഞ്ഞ് 90,455.47 രൂപയായി. മുംബൈയിലെ എടിഎഫ് വില കിലോലിറ്ററിന് 85,861.02 രൂപയിൽനിന്ന് ഇന്നലെ 84,511.93 രൂപയായി കുറഞ്ഞു.
പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായിട്ടില്ല. പൊതുതെരഞ്ഞെടുപ്പിന് മുന്പ് മാർച്ച് പകുതിയോടെ ഇവയുടെ വില രണ്ടു രൂപ കുറച്ചിരുന്നു.