റബ്കോ വിപണനമേളയ്ക്കു നാളെ തുടക്കം
Tuesday, December 31, 2024 1:10 AM IST
തിരുവനന്തപുരം: റബ്കോ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും പുതിയ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനവുമായി റബ്കോ ട്രേഡ് ഫെയര്‍-2025 ന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും.
ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിക്കും.
പുതിയ ഇനം മെത്തകളുടെ ലോഞ്ചിംഗ് മന്ത്രി വി.എന്‍. വാസവനും ആദ്യവില്‍പ്പന ആന്റണി രാജു എംഎല്‍എയും നിര്‍വഹിക്കും.
വിപണനമേളയില്‍ റബ്കോ ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഡിസ്കൗണ്ട് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ 11 മുതല്‍ രാത്രി പത്ത് വരെയാണ് മേള. ജനുവരി 31 ന് മേള അവസാനിക്കും.