മെഗാ പ്രമോഷൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി
Tuesday, December 31, 2024 1:10 AM IST
നെടുമ്പാശേരി: സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡ് (സിഡിആർഎസ്എൽ) 2024 ഓഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 31 വരെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി സഹകരിച്ചു നടത്തിയ ട്രിപ്പിൾ ഡിലൈറ്റ് മെഗാ പ്രമോഷന്റെ വിജയികൾക്ക് മെഗാ സമ്മാനമായ മഹീന്ദ്ര എക്സ്യുവി 3x0 സമ്മാനിച്ചു.
അനിത ദാസൻ, നിവിൻ ടോമി എന്നിവരാണ് മഹീന്ദ്ര എക്സ്യുവി 3x0 സ്വന്തമാക്കിയ ഭാഗ്യശാലികൾ.
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഭാഗ്യശാലികൾക്ക് കാറുകളുടെ താക്കോൽ കൈമാറി.
സിഡിആർഎസ്എൽ മാനേജിംഗ് ഡയറക്ടർ സജി കെ. ജോർജ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്റ്റേറ്റ് ഹെഡ് നാരായണൻ, വയലത്ത് മഹീന്ദ്ര സിഒഒ ഷിനു ഏബ്രഹാം, വയലത്ത് മഹീന്ദ്ര ഡിജിഎം മനോജ് മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.