നന്തിലത്ത് ജി-മാർട്ടിൽ ന്യൂ ഇയർ ഓഫർ സെയിൽ
Tuesday, December 31, 2024 1:10 AM IST
തൃശൂർ: പ്രമുഖ ഗൃഹോപകരണ- ഇലക്ട്രോണിക് ഉത്പന്നവിതരണ ശൃംഖലയായ ഗോപു നന്തിലത്ത് ജി-മാർട്ടിൽ 50%വരെ ഓഫറുകളുമായി ന്യൂ ഇയർ ഓപ്പണ്‍ ബോക്സ് സെയിൽ തുടങ്ങി. പ്രമുഖ ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങളും മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവയും വാങ്ങാം.
തെരഞ്ഞെടുത്ത ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ഡിസ്കൗണ്ട് നേടാൻ അവസരമുണ്ടാകും. ബെൻസാ ബെൻസാ ഓഫറിൽ നറുക്കെടുപ്പിലൂടെ ബംപർ സമ്മാനമായി ബെൻസ് കാറും അഞ്ചുപേർക്കു മാരുതി എസ്പ്രസോ കാറുകളും നൽകും.
ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്കു10 ശതമാനംവരെ കാഷ്ബാക്ക് നേടാം. സീറോ ഡൗണ്‍ പേയ്മെന്റ് ഫിനാൻസ് സൗകര്യവും ജി-മാർട്ട് ഷോറൂമുകളിൽ ലഭിക്കും.