വി മികച്ച 4 ജി എന്ന് ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട്
Wednesday, January 1, 2025 12:14 AM IST
കൊച്ചി: കേരളത്തില്‍ ഏറ്റവും മികച്ച 4 ജി വീഡിയോ അനുഭവം ലഭ്യമാക്കുന്നത് പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ (വി) ആണെന്നു റിപ്പോർട്ട്.
ഓപ്പണ്‍ സിഗ്നലിന്റെ 2024 നവംബര്‍ 4ജി നെറ്റ്വര്‍ക്ക് എക്സ്പീരിയന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
4ജി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കൾക്കിടയിൽ നടത്തിയ സർവേയുടെ വെളിച്ചത്തിലാണു റിപ്പോര്‍ട്ട്.
ഏറ്റവും മികച്ച 4ജി വീഡിയോ, മികച്ച 4ജി ഡൗണ്‍ലോഡ്, അപ്ലോഡ് വേഗത തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും വി ഉപയോക്താക്കള്‍ക്ക് മികച്ച 4ജി അനുഭവം ലഭ്യമാക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.