കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍ണ​​​വി​​​ല വീ​​​ണ്ടും സ​​​ര്‍വ​​​കാ​​​ല റി​​​ക്കാ​​​ര്‍ഡി​​​ല്‍. ഗ്രാ​​​മി​​​ന് 110 രൂ​​​പ​​​യും പ​​​വ​​​ന് 880 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ര്‍ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ഒ​​​രു ഗ്രാ​​​മി​​​ന് 8,230 രൂ​​​പ​​​യും പ​​​വ​​​ന് 65,840 രൂ​​​പ​​​യു​​​മാ​​​യി.

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ്വ​​​ര്‍ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍സി​​​ന് 2990 ഡോ​​​ള​​​റും രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യ​​​നി​​​ര​​​ക്ക് 86.98 ഉം ​​​ആ​​​ണ്. 18 കാ​​​ര​​​റ്റ് സ്വ​​​ര്‍ണ​​​വി​​​ല 90 രൂ​​​പ വ​​​ര്‍ധി​​​ച്ച് ഗ്രാ​​​മി​​​ന് 6,770 രൂ​​​പ​​​യാ​​​യി. 24 കാ​​​ര​​​റ്റ് സ്വ​​​ര്‍ണ​​​ക്ക​​​ട്ടി​​​ക്ക് ബാ​​​ങ്ക് നി​​​ര​​​ക്ക് 93 ല​​​ക്ഷം രൂ​​​പ ക​​​ട​​​ന്നി​​​ട്ടു​​​ണ്ട്. വെ​​​ള്ളി വി​​​ല ര​​​ണ്ടു രൂ​​​പ വ​​​ര്‍ധി​​​ച്ച് 110 രൂ​​​പ​​​യാ​​​യി.

ഒ​​​രു പ​​​വ​​​ന്‍ സ്വ​​​ര്‍ണം ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ പ​​​ണി​​​ക്കൂ​​​ലി​​​യി​​​ല്‍ വാ​​​ങ്ങ​​​ണ​​​മെ​​​ങ്കി​​​ല്‍ നി​​​ല​​​വി​​​ല്‍ 71,500 രൂ​​​പ​​​യോ​​​ളം ന​​​ല്‍കേ​​​ണ്ടി​​​വ​​​രും. സ്വ​​​ര്‍ണ​​​വി​​​ല എ​​​ല്ലാ പ്ര​​​വ​​​ച​​​ന​​​ങ്ങ​​​ളും മ​​​റി​​​ക​​​ട​​​ന്ന് മു​​​ന്നോ​​​ട്ടു​​​ കു​​​തി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ടു​​​ത്ത​​​യാ​​​ഴ്ച​​​യും കു​​​തി​​​പ്പ് തു​​​ട​​​ര്‍ന്നേ​​​ക്കു​​​മെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം.


സ്വ​ർ​ണ​വി​ല ഇ​ന്ന​ലെ ആ​ദ്യ​മാ​യി ഔ​ൺ​സി​ന് 3000 ഡോ​ള​ർ എ​ന്ന സൈ​ക്കോ​ള​ജി​ക്ക​ൽ ലെ​വ​ൽ ക​ട​ന്നു. ഭൗ​മ-​രാ​ഷ്‌ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളും വാ​ണി​ജ്യ യു​ദ്ധ​ഭീ​ഷ​ണി​യും സാ​ന്പ​ത്തി​ക​മാ​യ അ​നി​ശ്ചി​ത​ത്വം നി​ക്ഷേ​പ​ക​രെ സ്വ​ർ​ണം ഒ​രു സു​ര​ക്ഷി​ത ആ​സ്തി​യാ​യി കാ​ണാ​ൻ പ്രേ​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വാ​ങ്ങി​ക്കൂ​ട്ടാ​ൻ പ്രേ​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

സ്പോ​ട് ഗോ​ൾ​ഡ് വി​ല ഇ​ന്ന​ലെ ഔ​ൺ​സി​നു 3004.86 ഡോ​ള​റി​ലെ​ത്തി. ഈ ​വ​ർ​ഷം 13-ാമ​ത്തെ ഉ​യ​ർ​ന്ന വി​ല​യാ​ണ്. 2024ൽ 27 ​ശ​ത​മാ​നം വി​ല ഉ​യ​ർ​ന്ന​ശേ​ഷം ഈ ​വ​ർ​ഷം ഇ​തു​വ​രെ 14 ശ​ത​മാ​ന​ത്തി​ന്‍റെ ഉ​യ​ർ​ച്ച​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. യു​എ​സ് സ്വ​ർ​ണ ഫ്യൂ​ച്ച​റു​ക​ൾ 0.6 ശ​ത​മാ​നം ഉ​യ​ർ​ന്ന് 3009.10 ഡോ​ള​റി​ലെ​ത്തി.

അ​തേ​സ​മ​യം വെ​ള്ളി 0.2 ശ​ത​മാ​നം വ​ർ​ധി​ച്ച് ഔ​ൺ​സി​ന് 33,87 ഡോ​ള​റി​ലെ​ത്തി. പ്ലാ​റ്റി​നം 0.7 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 987.30 ഡോ​ള​റി​ലും പ​ല്ലേ​ഡി​യം 0.6 ശ​ത​മാ​നം ഉ​യ​ർ​ന്ന് 963.78 ഡോ​ള​റി​ലു​മെ​ത്തി.