ഊർജമേഖലയിലെ സാധ്യതകളെക്കുറിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് ചർച്ച സംഘടിപ്പിച്ചു
Friday, March 14, 2025 12:03 AM IST
കോയന്പത്തൂർ: സുസ്ഥിര ഊർജമേഖലയിലെ നിക്ഷേപസാധ്യതകളെക്കുറിച്ച് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചു. യുകെ ആസ്ഥാനമായുള്ള ആഗോള ഇൻവെസ്റ്റ്മെന്റ് ബാങ്കായ പാന്റോക്രേറ്ററിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.
സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി, എവർ റിന്യൂ എനർജി ഗ്രൂപ്പ് സിഇഒ ആർ. വെങ്കടേഷ്, പാന്റോക്രേറ്റർ സഹസ്ഥാപകനും മാനേജിംഗ് പാർട്ണറുമായ ആന്ദ്രേ ഷോട്ടൽ, സീനിയർ അഡ്വൈസർ രാജാറാം വെങ്കട്ടരാമൻ, സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജരും കോർപറേറ്റ് ബിസിനസ് ഗ്രൂപ്പ് മേധാവിയുമായ മിനു മൂഞ്ഞേലി എന്നിവർ പ്രസംഗിച്ചു.