മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണപ്പണയ വായ്പാ ആസ്തികള്‍ ലക്ഷം കോടി കടന്നു
Saturday, March 15, 2025 12:00 AM IST
കൊച്ചി: മുന്‍നിര ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സ്വര്‍ണപ്പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു.
സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ഫയല്‍ ചെയ്ത വിവരത്തിലാണ് മുത്തൂറ്റ് ഫിനാന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാര്‍ച്ച് 13ലെ കണക്കുകള്‍ പ്രകാരമാണ് ഈ നേട്ടം.
മുത്തൂറ്റ് ഫിനാൻസിന്റെ പ്രതിബദ്ധതയുടെയും വിശ്വാസ്യതയുടെയും പ്രതിഫലനമാണു സ്വര്‍ണപ്പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.