കെഎംഎ സുസ്ഥിരതാ അവാര്‍ഡുകള്‍ യുഎസ്ടിക്ക്
Friday, March 14, 2025 12:03 AM IST
തിരുവനന്തപുരം: കേരള മാനേജ്മെന്റ് അസോസിയേഷന്റെ 2025ലെ സുസ്ഥിരതാ അവാര്‍ഡുകളില്‍ മൂന്ന് പുരസ്കാരങ്ങള്‍ കരസ്ഥമാക്കി ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി.
ബൃഹത് സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ വിദ്യാഭ്യാസ മേഖലയിലെ മികച്ച സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ഉള്‍പ്പെടുത്തലിനുള്ള മികച്ച സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍, ഏറ്റവും സുസ്ഥിരമായ സംഘടന എന്നീ വിഭാഗങ്ങളിലെ പുരസ്കാരങ്ങളാണ് യുഎസ്ടിക്കു ലഭിച്ചത്.