വെ​​ളി​​ച്ചെ​​ണ്ണ​​യും കൊ​​പ്ര​​യും പു​​തി​​യ ത​​ല​​ങ്ങ​​ളി​​ലേ​​യ്ക്ക്, പാമോ​​യി​​ൽ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ വ​​ൻ ഇ​​ടി​​വ്. മി​​ല്ലു​​കാ​​ർ കൊ​​പ്ര​​യ്ക്കാ​​യി പ​​ര​​ക്കം പാ​​ഞ്ഞു. മ​​ഴ മേ​​ഘ​​ങ്ങ​​ൾ കേ​​ര​​ള തീ​​രം തേ​​ടി, ഉ​​യ​​ർ​​ന്ന പ​​ക​​ൽ താ​​പ​​നി​​ല​​യി​​ൽ​​നി​​ന്നു​​ള്ള ആ​​ശ്വാ​​സ​​ദി​​ന​​ങ്ങ​​ൾ ഏ​​ലം മേ​​ഖ​​ലയ്​​ക്ക് കു​​ളി​​ര് പ​​ക​​രാം. രാ​​ജ്യാ​​ന്ത​​ര വി​​പ​​ണി​​യി​​ൽ മ​​ലേ​​ഷ്യ​​ൻ കു​​രു​​മു​​ള​​ക് വി​​ല ട​​ണ്ണി​​ന് 9000 ഡോ​​ള​​ർ, ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ച​​ര​​ക്കു ക്ഷാ​​മം. ഒ​​സാ​​ക്ക​​യി​​ൽ റ​​ബ​​ർ മി​​ക​​വ് നി​​ല​​നി​​ർ​​ത്തി, യെ​​ന്നി​​ന് ക​​രു​​ത്തു പ​​ക​​രാ​​ൻ ബാ​​ങ്ക് ഓ​​ഫ് ജ​​പ്പാ​​ൻ പ​​ലി​​ശ ഭേ​​ദ​​ഗ​​തി​​ക​​ൾ​​ക്ക് ഒ​​രു​​ങ്ങു​​ന്നു. പ​​വ​​ൻ റി​​ക്കാ​​ർ​​ഡ് പു​​തു​​ക്കാ​​ൻ ശ്ര​​മം ന​​ട​​ത്താം.

വി​​ദേ​​ശ പാമോ​​യി​​ൽ ഇ​​റ​​ക്കു​​മ​​തി​​യി​​ലെ ഇ​​ടി​​വ് അ​​വ​​സ​​ര​​മാ​​ക്കി നാ​​ളി​​കേ​​രോ​​ത്പ​​ന്ന​​ങ്ങ​​ൾ ശ​​ക്ത​​മാ​​യ റാ​​ലി​​ക്കൊ​​രു​​ങ്ങി. മൂ​​ന്നു പ​​തി​​റ്റാ​​ണ്ടാ​​യി നാ​​ളി​​കേ​​ര ക​​ർ​​ഷ​​ക​​ർ​​ക്കും വെ​​ളി​​ച്ചെ​​ണ്ണ വി​​പ​​ണി​​ക്കും ഭീ​​ഷ​​ണി​​യാ​​യി നി​​ല​​കൊ​​ണ്ട ഇ​​റ​​ക്കു​​മ​​തി പാമോ​​യി​​ൽ വ​​ര​​വ് പൊ​​ടു​​ന്ന​​നെ കു​​റ​​ഞ്ഞ​​ത് എ​​ണ്ണ​​ക്കു​​രു ക​​ർ​​ഷ​​ക​​ർ​​ക്ക് മി​​ക​​ച്ച വി​​ല​​യ്ക്ക് അ​​വ​​സ​​ര​​മൊ​​രു​​ക്കി. ഇ​​ന്തോ​​നേ​​ഷ്യ, മ​​ലേ​​ഷ്യ​​ൻ പാമോ​​യി​​ൽ പ്ര​​വാ​​ഹം ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ കൊ​​പ്ര​​യാ​​ട്ട് വ്യ​​വ​​സാ​​യ​​ത്തി​​നു പോ​​ലും വ​​ൻ വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തി​​യി​​രു​​ന്നു. പാം ​​ഓ​​യി​​ലി​​ന്‍റെ കു​​ത്തൊ​​ഴു​​ക്കി​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ചെ​​റു​​കി​​ട കൊ​​പ്ര​​യാ​​ട്ട് മി​​ല്ലു​​ക​​ൾ ഇ​​തി​​നി​​ട​​യി​​ൽ പി​​ടി​​ച്ചു നി​​ൽ​​ക്കാ​​നാ​​വാ​​തെ അ​​ട​​ച്ചു​​പൂ​​ട്ടി.

ന​​വം​​ബ​​ർ-​​ഡി​​സം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ വി​​ദേ​​ശ പാമോ​​യി​​ൽ ഇ​​റ​​ക്കു​​മ​​തി ഏ​​ക​​ദേ​​ശം 24 ശ​​ത​​മാ​​നം കു​​റ​​ഞ്ഞു. ഉ​​യ​​ർ​​ന്ന ഇ​​റ​​ക്കു​​മ​​തി ഡ്യൂ​​ട്ടി​​യാ​​ണ് വ്യ​​വ​​സാ​​യി​​ക​​ളെ പി​​ന്നാ​ക്കം വ​​ലി​​ച്ച​​ത്. അ​​തേ​​സ​​മ​​യം, വി​​ല കു​​റ​​ഞ്ഞ സു​​ര്യ​​കാ​​ന്തി, സോ​​യ എ​​ണ്ണ​​ക​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി ഉ​​യ​​ർ​​ന്നു. പാമോ​​യി​​ൽ വ​​ര​​വ് ചു​​രു​​ങ്ങി​​യ​​തോ​​ടെ ന​​വം​​ബ​​റി​​നു ശേ​​ഷം വെ​​ളി​​ച്ചെ​​ണ്ണ ക്വി​​ന്‍റ​​ലി​​ന് 2900 രൂ​​പ ഉ​​യ​​ർ​​ന്ന് 22,700 രൂ​​പ​​യാ​​യി.
കൊ​​പ്ര ര​​ണ്ടു മാ​​സം കൊ​​ണ്ട് 13,000 രൂ​​പ​​യി​​ൽ​​നി​​ന്നും 15,300 രൂ​​പ​​യാ​​യി. സം​​സ്ഥാ​​ന​​ത്ത് നാ​​ളി​​കേ​​ര വി​​ള​​വെ​​ടു​​പ്പ് മു​​ന്നേ​​റു​​ക​​യാ​​ണെ​​ങ്കി​​ലും പ​​ല​​ഭാ​​ഗ​​ങ്ങ​​ളി​​ലും ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞ​​താ​​യാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ. ഇ​​ത് മൂ​​ലം മാ​​സ​​ത്തി​​ന്‍റെ ആ​​ദ്യ പ​​കു​​തി​​യി​​ൽ വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യു​​ടെ പ്ര​​തീ​​ക്ഷ​​യ്ക്കൊ​​ത്ത് പ​​ച്ച​​ത്തേ​​ങ്ങ വി​​ൽ​​പ്പ​​ന​​യ്ക്ക് ഇ​​റ​​ങ്ങി​​യി​​ല്ല.

വി​​ല്ല​​നാ​​യി കാ​​ലാ​​വ​​സ്ഥ

മ​​ഴ മേ​​ഘ​​ങ്ങ​​ൾ കേ​​ര​​ളതീ​​രം അ​​ണ​​ഞ്ഞു. ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യി ശ്രീ​​ല​​ങ്ക​​യി​​ൽ​​നി​​ന്നു നീ​​ങ്ങി​​ത്തു​​ട​​ങ്ങി​​യെ​​ങ്കി​​ലും കാ​​റ്റി​​ന്‍റെ വേ​​ഗ​​ത കു​​റ​​ഞ്ഞ​​ത് മ​​ഴ​​യു​​ടെ വ​​ര​​വ് വൈ​​കി​​പ്പി​​ച്ചു. ക​​ന​​ത്ത പ​​ക​​ൽ​​ച്ചൂ​​ടി​​ന്‍റെ പി​​ടി​​യി​​ൽ ന​​ട്ടം തി​​രി​​യു​​ന്ന ഏ​​ലം ഉ​​ത്പാ​​ദ​​ന മേ​​ഖ​​ലയ്​​ക്ക് മ​​ഴ​​യു​​ടെ വ​​ര​​വ് വ​​ൻ ആ​​ശ്വാ​​സം പ​​ക​​രാം.

മാ​​സാ​​രം​​ഭം മു​​ത​​ൽ ക​​ന​​ത്ത പ​​ക​​ൽ​​ച്ചൂ​​ട് മൂ​​ലം ഈ ​​വ​​ർ​​ഷ​​ത്തെ ര​​ണ്ടാം റൗ​​ണ്ട് വി​​ള​​വെ​​ടു​​പ്പി​​നു​​ള്ള സാ​​ധ്യ​​ത​​ക​​ൾ​​ക്ക് മ​​ങ്ങ​​ലേ​​റ്റ സ​​ന്ദ​​ർ​​ഭ​​ത്തി​​ലാ​​ണ് സ്ഥി​​തി​​ഗ​​തി​​ക​​ളി​​ൽ ചെ​​റി​​യ മാ​​റ്റം ക​​ണ്ടു തു​​ട​​ങ്ങി​​യ​​ത്. പ​​ല തോ​​ട്ട​​ങ്ങ​​ളും വ​​ര​​ണ്ട് ഉ​​ണ​​ങ്ങി​​യ അ​​വ​​സ്ഥ​​യി​​ലാ​​ണ്. ഉ​​യ​​ർ​​ന്ന പ​​ക​​ൽ​​ച്ചൂ​​ട് മൂ​​ലം വി​​ള​​വെ​​ടു​​പ്പ് അ​​ടു​​ത്ത മാ​​സ​​ത്തേ​​യ്ക്കു നീ​​ളി​​ല്ലെ​​ന്ന സൂ​​ച​​ന​​യാ​​ണ് ഉ​​ത്പാ​​ദ​​ക​​രി​​ൽ നേ​​ര​​ത്തേ ഉ​​ണ്ടാ​​യ​​ത്. കാ​​ര്യ​​മാ​​യ മ​​ഴ ല​​ഭ്യ​​മാ​​യാ​​ൽ ഉ​​ത്പാ​​ദ​​ന മേ​​ഖ​​ല വീ​​ണ്ടും സ​​ജീ​​വ​​മാ​​കും. ആ​​ഭ്യ​​ന്ത​​ര വാ​​ങ്ങ​​ലു​​കാ​​രും ക​​യ​​റ്റു​​മ​​തി​​ക്കാ​​രും ഈ​​സ്റ്റ​​ർ വ​​രെ​​യു​​ള്ള ച​​ര​​ക്ക് സം​​ഭ​​ര​​ണത്തി​​ര​​ക്കി​​ലാ​​ണ്. വാ​​ങ്ങ​​ലു​​കാ​​ർ മ​​ത്സ​​രി​​ച്ച​​തോ​​ടെ ശ​​രാ​​ശ​​രി ഇ​​ന​​ങ്ങ​​ൾ തു​​ട​​ർ​​ച്ച​​യാ​​യ ദി​​വ​​സ​​ങ്ങ​​ളി​​ൽ കി​​ലോ 3100 രൂ​​പ​​യ്ക്ക് മു​​ക​​ളി​​ൽ ഇ​​ടം പി​​ടി​​ച്ചു, വാ​​രാ​​ന്ത്യം മി​​ക​​ച്ച​​യി​​ന​​ങ്ങ​​ൾ 4000 രൂ​​പ​​യ്ക്ക് മു​​ക​​ളി​​ലാ​​ണ്.

ഡി​​മാ​​ൻ​​ഡ് ഉ​​യ​​ർ​​ത്തി കു​​രു​​മു​​ള​​ക്

ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ മ​​ലേ​​ഷ്യ കു​​രു​​മു​​ള​​ക് വി​​ല ട​​ണ്ണി​​ന് 9000 ഡോ​​ള​​റാ​​യി ഉ​​യ​​ർ​​ത്തി. ഉ​​ത്പ​​ന്ന ക്ഷാ​​മം ഇ​​ന്തോ​​നേ​​ഷ്യ​​ൻ ക​​യ​​റ്റു​​മ​​തി​​ക്കാ​​രെ​​യും വി​​ല ഉ​​യ​​ർ​​ത്താ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്നു. വി​​യ​​റ്റ്നാം കു​​രു​​മു​​ള​​ക് വി​​ല ഒ​​ന്പ​​ത് വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ത​​ലം ദ​​ർ​​ശി​​ച്ച​​താ​​ണ് മ​​റ്റ് രാ​​ജ്യ​​ങ്ങ​​ളെ​​യും വി​​ല ഉ​​യ​​ർ​​ത്താ​​ൻ പ്രേ​​രി​​പ്പി​​ച്ച​​ത്. വി​​യ​​റ്റ്നാ​​മി​​ൽ​​നി​​ന്നും ച​​ര​​ക്ക് ക​​ണ്ടെ​​ത്തു​​ക ക്ലേ​​ശ​​ക​​ര​​മെ​​ന്ന് മ​​ന​​സി​​ലാ​​ക്കി ഒ​​രു വി​​ഭാ​​ഗം ചൈ​​നീ​​സ് ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ ഇ​​ന്തോ​​നേ​​ഷ്യ​​യി​​ലേ​​യ്ക്കു ചു​​വ​​ടു​​മാ​​റ്റി.


ചൈ​​ന ലൂ​​ണാ​​ർ ന്യൂ ​​ഇ​​യ​​ർ ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് മാ​​സാ​​വ​​സാ​​നം തു​​ട​​ക്കം കു​​റി​​ക്കും. ഫെ​​ബ്രു​​വ​​രി മ​​ധ്യം വ​​രെ ചൈ​​ന ഉ​​ത്സ​​വാ​​ഘോ​​ഷ​​ങ്ങ​​ളി​​ൽ അ​​മ​​രും. ഈ ​​അ​​വ​​സ​​ര​​ത്തി​​ൽ അ​​വി​​ടെ കു​​രു​​മു​​ള​​കി​​നു ഡി​​മാ​​ൻ​​ഡ് ഉ​​യ​​രു​​ക​​യാ​​ണ് പ​​തി​​വ്, ഫാ​​സ്റ്റ് ഫു​​ഡ് സം​​സ്കാ​​ര​​മാ​​ണ് കു​​രു​​മു​​ള​​കി​​നെ പ്രി​​യ​​പ്പെ​​ട്ട​​താ​​ക്കി മാ​​റ്റി​​യ​​ത്. ഇ​​ന്തോ​​നേ​​ഷ്യ കു​​രു​​മു​​ള​​ക് ട​​ണ്ണി​​ന് 7200 ഡോ​​ള​​ർ, ബ്ര​​സീ​​ൽ 7000 ഡോ​​ള​​റും ഇ​​ന്ത്യ​​ൻ നി​​ര​​ക്ക് 7800 ഡോ​​ള​​റു​​മാ​​ണ്. കൊ​​ച്ചി​​യി​​ൽ കു​​രു​​മു​​ള​​ക് അ​​ൺ ഗാ​​ർ​​ബി​​ൾ​​ഡ് 63,900 രൂ​​പ.

മു​​ഖം​​തി​​രി​​ച്ച് ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ

രാ​​ജ്യാ​​ന്ത​​ര റ​​ബ​​ർ വി​​പ​​ണി ബു​​ള്ളി​​ഷ് ട്രെ​​ൻ​​ഡി​​ലാ​​ണ്. ഒ​​സാ​​ക്ക​​യി​​ൽ ഏ​​പ്രി​​ൽ അ​​വ​​ധി കി​​ലോ 369 യെ​​ന്നി​​ൽ​​നി​​ന്നും 386 വ​​രെ ഉ​​യ​​ർ​​ന്നു. വി​​പ​​ണി​​യു​​ടെ ച​​ല​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ൽ 397 യെ​​ന്നി​​ലെ പ്ര​​തി​​രോ​​ധം ത​​ക​​ർ​​ക്കാ​​നാ​​യാ​​ൽ റ​​ബ​​ർ 414 യെ​​ൻ വ​​രെ ഫെ​​ബ്രു​​വ​​രി​​യി​​ൽ മു​​ന്നേ​​റാം. വി​​നി​​മ​​യ വി​​പ​​ണി​​യി​​ൽ യെ​​ൻ ക​​രു​​ത്ത് തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ൻ ന​​ട​​ത്തു​​ന്ന ശ്ര​​മ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ബാ​​ങ്ക് ഓ​​ഫ് ജ​​പ്പാ​​ൻ പ​​ലി​​ശ നി​​ര​​ക്ക് ഉ​​യ​​ർ​​ത്താ​​നു​​ള്ള നീ​​ക്ക​​ത്തി​​ലാ​​ണ്.

കേ​​ന്ദ്ര ബാ​​ങ്ക് നീ​​ക്കം ഏ​​ത് വി​​ധം ബാ​​ധി​​ക്കു​​മെ​​ന്ന കാ​​ര്യ​​ത്തി​​ലെ അ​​വ്യ​​ക്ത​​ത​​യി​​ൽ ഒ​​രു വി​​ഭാ​​ഗം ഊ​​ഹ​​ക്ക​​ച്ച​​വ​​ട​​ക്കാ​​ർ റ​​ബ​​റി​​ൽ ബാ​​ധ്യ​​ത​​ക​​ൾ കു​​റ​​യ്ക്കാ​​ൻ നീ​​ക്കം ന​​ട​​ത്തി. ഒ​​സാ​​ക്ക​​യി​​ലെ ച​​ല​​ന​​ങ്ങ​​ൾ ക​​ണ്ട് മു​​ഖ്യ ക​​യ​​റ്റു​​മ​​തി രാ​​ജ്യ​​മാ​​യ താ​​യ്‌​​ല​​ൻ​​ഡി​​ൽ വാ​​രാ​​ന്ത്യം റ​​ബ​​ർ വി​​ല താ​​ഴ്ന്നു.

കേ​​ര​​ള​​ത്തി​​ൽ ഉ​​യ​​ർ​​ന്ന താ​​പ​​നി​​ല തു​​ട​​രു​​ന്ന​​തി​​നാ​​ൽ ടാ​​പ്പിം​​ഗ് മാ​​സാ​​ന്ത്യ​​ത്തോ​​ടെ നി​​ർ​​ത്തേ​​ണ്ടി വ​​രു​​മെ​​ന്ന സൂ​​ച​​ന​​യാ​​ണ് പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നും ല​​ഭ്യ​​മാ​​വു​​ന്ന​​ത്. അ​​തേ​​സ​​മ​​യം, വ​​ട​​ക്ക​​ൻ കേ​​ര​​ള​​ത്തി​​ൽ മ​​ഴ മേ​​ഘ​​ങ്ങ​​ൾ ഞാ​​യ​​റാ​​ഴ്ച്ച ഇ​​ടം പി​​ടി​​ച്ച​​ത് അ​​ന്ത​​രീ​​ക്ഷ താ​​പ​​നി​​ല കു​​റ​​യാ​​ൻ അ​​വ​​സ​​ര​​മൊ​​രു​​ക്കും. മ​​ധ്യ​​കേ​​ര​​ള​​ത്തി​​ൽ ഒ​​റ്റ​​പ്പെ​​ട്ട മ​​ഴ ല​​ഭ്യ​​മാ​​യി, തെ​​ക്ക​​ൻ കേ​​ര​​ള​​ത്തി​​ലും ഞാ​​യ​​റാ​​ഴ്ച്ച മ​​ഴ ല​​ഭ്യ​​മാ​​യ​​ത് വ​​രും ദി​​ന​​ങ്ങ​​ളി​​ൽ റ​​ബ​​ർ മേ​​ഖ​​ല​​യ്ക്ക് അ​​നു​​കൂ​​ല സാ​​ഹ​​ച​​ര്യ​​മൊ​​രു​​ക്കി​​യാ​​ൽ മ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള പാ​​ൽ ല​​ഭ്യ​​ത ഉ​​യ​​രാം. ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ നി​​ര​​ക്കു​​യ​​ർ​​ത്താ​​ൻ ഇ​​നി​​യും ത​​യാ​​റാ​​യി​​ട്ടി​​ല്ല. 19,200 രൂ​​പ​​യി​​ൽ വി​​പ​​ണ​​നം ന​​ട​​ന്ന നാ​​ലാം ഗ്രേ​​ഡി​​നെ വ്യ​​വ​​സാ​​യി​​ക​​ൾ വാ​​രാ​​ന്ത്യം 19,000 ലേ​​ക്ക് താ​​ഴ്ത്തി. അ​​ഞ്ചാം ഗ്രേ​​ഡ് 18,700 രൂ​​പ​​യി​​ലാ​​ണ്.

ജാ​​തി​​ക്ക​​യ്ക്ക് ആ​​വ​​ശ്യ​​ക്കാ​​ർ

ഉ​​ത്ത​​രേ​​ന്ത്യ​​ൻ ക​​റി​​മ​​സാ​​ല-​​ഔ​​ഷ​​ധ വ്യ​​വ​​സാ​​യി​​ക​​ളും ക​​യ​​റ്റു​​മ​​തി​​ക്കാ​​രും ജാ​​തി​​ക്ക​​യി​​ൽ താ​​ത്പ​​ര്യം കാ​​ണി​​ച്ചു. ഉ​​ത്പാ​​ദ​​ന മേ​​ഖ​​ല​​യി​​ൽ​​നി​​ന്നു​​ള്ള ജാ​​തി​​ക്ക, ജാ​​തി​​പ​​ത്രി വ​​ര​​വ് ശ​​ക്ത​​മ​​ല്ല. ഔ​​ഷ​​ധ വ്യ​​വ​​സാ​​യി​​ക​​ൾ മി​​ക​​ച്ച​​യി​​നം ച​​ര​​ക്ക് സം​​ഭ​​ര​​ണ​​ത്തി​​ന് ഉ​​ത്സാ​​ഹി​​ച്ചു. ഹൈ​​റേ​​ഞ്ചി​​ൽ ജാ​​തി​​ക്ക കി​​ലോ 350-370 രൂ​​പ​​യി​​ലും മ​​ധ്യ​​കേ​​ര​​ള​​ത്തി​​ൽ ജാ​​തി​​ക്ക 280-320 രൂ​​പ​​യി​​ലു​​മാ​​ണ്. മി​​ക​​ച്ച​​യി​​ന​​ങ്ങ​​ൾ​​ക്ക് ഗ​​ൾ​​ഫ് ഓ​​ർ​​ഡ​​റു​​ക​​ളു​​ണ്ട്.

റി​​ക്കാ​​ർ​​ഡി​​ന​​ടു​​ത്തെ​​ത്തി സ്വ​​ർ​​ണം

ആ​​ഭ​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സ്വ​​ർ​​ണം റി​​ക്കാ​​ർ​​ഡ് ത​​ക​​ർ​​ക്കാ​​നു​​ള്ള ആ​​ദ്യ ശ്ര​​മം വി​​ജ​​യി​​ച്ചി​​ല്ല. പ​​വ​​ൻ 58,520 രൂ​​പ​​യി​​ൽ​​നി​​ന്നും വെ​​ള്ളി​​യാ​​ഴ്ച്ച 59,600 രൂ​​പ വ​​രെ ഉ​​യ​​ർ​​ന്നു. ഒ​​ക്‌​​ടോ​​ബ​​റി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 59,640 രൂ​​പ​​യാ​​ണ് റി​​ക്കാ​​ർ​​ഡ്. ഗ്രാ​​മി​​ന് അ​​ഞ്ചു രൂ​​പ വ്യത്യാ​​സം നി​​ല​​നി​​ൽ​​ക്കെ ശ​​നി​​യാ​​ഴ്ച പ​​വ​​ൻ 59,480ലേ​​ക്ക് താ​​ഴ്ന്നു.

രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്ത​​ക​​ർ​​ച്ച ആ​​ഭ്യ​​ന്ത​​ര വി​​ല​​ക്ക​​യ​​റ്റ​​ത്തി​​നു വേ​​ഗം പ​​ക​​ർ​​ന്ന​​ത്, രൂ​​പ​​യു​​ടെ മൂ​​ല്യം 86.60ലേ​​ക്കി​​ടി​​ഞ്ഞു. ന്യൂ​​യോ​​ർ​​ക്കി​​ൽ സ്വ​​ർ​​ണം ട്രോ​​യ് ഔ​​ൺ​​സി​​ന് 2655 ഡോ​​ള​​റി​​ൽ​​നി​​ന്നു 2722 വ​​രെ ക​​യ​​റി​​യെ​​ങ്കി​​ലും വാ​​രാ​​ന്ത്യം 2702 ഡോ​​ള​​റാ​​യി, അ​​തേ​​സ​​മ​​യം, നി​​ർ​​ണാ​​യ​​ക​​മാ​​യ 2700ന് ​​മു​​ക​​ളി​​ൽ ഇ​​ടം പി​​ടി​​ച്ച​​ത് മു​​ന്നേ​​റ്റ സാ​​ധ്യ​​ത​​ക​​ൾ​​ക്ക് ശ​​ക്തി​​പ​​ക​​രാം.