കാനറ റോബെക്കോ ‘നിവേശ് ബസ് യാത്ര’ നാളെ സമാപിക്കും
Friday, December 20, 2024 12:49 AM IST
കൊച്ചി: അസറ്റ് മാനേജ്മെന്റ് രംഗത്ത് രാജ്യത്തെ പ്രമുഖ കമ്പനിയായ കാനറ റോബെക്കോ എഎംസി മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ‘നിവേശ്’എന്നപേരില്‍ കേരളത്തിലുടനീളം ബസ് യാത്ര നടത്തി.
കഴിഞ്ഞ പത്തിന് തിരുവനന്തപുരത്ത് ആരംഭിച്ച യാത്ര നാളെ കണ്ണൂരില്‍ സമാപിക്കും. വീഡിയോകളിലൂടെയും വ്യക്തിഗത സെഷനുകളിലൂടെയും മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ടു തുടങ്ങിയ യാത്ര വന്‍ വിജയമായിരുന്നെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.