ന്യൂ​​​​യോ​​​​ർ​​​​ക്ക്: ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ വൈ​​​​ദി​​​​ക​​​​ന്‍ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ വെ​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ച്ചു.

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് സ്വ​​​​ദേ​​​​ശി ഫാ. ​​​​അ​​​​രു​​​​ൾ ക​​​​ര​​​​സാ​​​​ല​​(57)​​യാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ക​​​​ൻ​​​​സാ​​​​സ് സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട സെ​​​​നെ​​​​ക്ക​​​​യി​​​​ലു​​​​ള്ള സെ​​​​ന്‍റ് പീ​​​​റ്റ​​​​ർ ആ​​​​ൻ​​​​ഡ് പോ​​​​ൾ പ​​​​ള്ളി​​​​യോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള റെ​​​​ക്‌​​​​ട​​​​റി​​​​യി​​​​ല്‍ വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​ത്. പ്രാ​​​​ദേ​​​​ശി​​​​ക​​​​സ​​​​മ​​​​യം വ്യാ​​​​ഴാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

ഒ​​​​ക്‌​​​​ല​​​​ഹൊ​​​​മ​​​​യ്ക്ക​​​​ടു​​​​ത്ത തു​​​​ൾ​​​​സ സ്വ​​​​ദേ​​​​ശി ഗാ​​​​രി എ​​​​ൽ.​​​​ഹെ​​​​ർ​​​​മേ​​​​ഷ് (66) എ​​​​ന്ന​​​​യാ​​​​ളാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. ഇ​​​​യാ​​​​ൾ​​​​ക്കെ​​​​തി​​​​രേ കൊ​​​​ല​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി. ഫാ. ​​​​അ​​​​രു​​​​ളി​​​​ന്‍റെ റൂ​​​​മി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യ പ്ര​​​​തി യാ​​​​തൊ​​​​രു കാ​​​​ര​​​​ണ​​​​വു​​​​മി​​​​ല്ലാ​​​​തെ മൂ​​​​ന്നു ത​​​​വ​​​​ണ നി​​​​റ​​​​യൊ​​​​ഴി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ഇ​​​​ട​​​​വ​​​​ക​​​​യി​​​​ലെ മ​​​​ത​​​​ബോ​​​​ധ​​​​ന ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ക്രി​​​​സ് ആ​​​​ൻ​​​​ഡേ​​​​ഴ്സ​​​​ൻ പ​​​​റ​​​​ഞ്ഞു.

കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്തെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​യി​​​​ട്ടി​​​​ല്ല.തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ ക​​​​ട​​​​പ്പ രൂ​​​​പ​​​​താം​​​​ഗ​​​​മാ​​​​യ ഫാ. ​​​​ക​​​​ര​​​​സാ​​​​ല 1994ൽ ​​​​പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ചു. ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ജെ​​​​യിം​​​​സ് പി. ​​​​കെ​​​​ലെ​​​​ഹ​​​​റി​​​​ന്‍റെ ക്ഷ​​​​ണ​​​​പ്ര​​​​കാ​​​​രം 2004ൽ ​​​​അ​​​​ദ്ദേ​​​​ഹം അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ക​​​​ൻ​​​​സാ​​​​സി​​​​ൽ എ​​​​ത്തി. 2011ൽ ​​​​യു​​​​എ​​​​സ് പൗ​​​​ര​​​​ത്വം സ്വീ​​​​ക​​​​രി​​​​ച്ചു. ഒ​​​​നാ​​​​ഗ​​​​യി​​​​ലെ സെ​​​​ന്‍റ് വി​​​​ൻ​​​​സെ​​​​ന്‍റ് ഡി ​​​​പോ​​​​ൾ, കോ​​​​ർ​​​​ണിം​​​​ഗി​​​​ലെ സെ​​​​ന്‍റ് പാ​​​​ട്രി​​​​ക് എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ ക​​​​ൻ​​​​സാ​​​​സ് രൂ​​​​പ​​​​ത​​​​യി​​​​ലെ നി​​​​ര​​​​വ​​​​ധി ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ൽ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​രു​​​​ന്നു.


ഫാ. ​​​​ക​​​​ര​​​​സാ​​​​ല​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ ക​​​​ൻ​​​​സാ​​​​സ് സി​​​​റ്റി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് നൗ​​​​മാ​​​​ൻ അ​​​​ഗാ​​​​ധ​​​​മാ​​​​യ ദുഃ​​​​ഖം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ഫാ. ​​​​അ​​​​രു​​​​ളി​​​​ന്‍റെ ദാ​​​​രു​​​​ണ​​​​മാ​​​​യ മ​​​​ര​​​​ണ​​​​വാ​​​​ർ​​​​ത്ത പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​ൽ ഹൃ​​​​ദ​​​​യ​​​​ഭേ​​​​ദ​​​​ക​​​​മാ​​​​യ വേ​​​​ദ​​​​ന​​​​യു​​​​ണ്ടെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

20 വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യെ വി​​​​ശ്വ​​​​സ്ത​​​​ത​​​​യോ​​​​ടെ സേ​​​​വി​​​​ച്ച അ​​​​ർ​​​​പ്പ​​​​ണ​​​​ബോ​​​​ധ​​​​വും തീ​​​​ക്ഷ്ണ​​​​ത​​​​യു​​​​മുള്ള വൈ​​​​ദി​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു ഫാ. ​​​​ക​​​​ര​​​​സാ​​​​ല​​​​യെ​​​​ന്ന് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് അ​​​​നു​​​​സ്മ​​​​രി​​​​ച്ചു. വൈ​​​​ദി​​​​ക​​​​നെ അ​​​​നു​​​​സ്മ​​​​രി​​​​ച്ച് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് നൗ​​​​മാ​​​​ൻ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യും അ​​​​ര്‍പ്പി​​​​ച്ചു.