നെഹ്റുവിന്റെ നൈപുണ്യം അവഗണിക്കുന്നത് ബിജെപിയുടെ പ്രവണത
Thursday, December 7, 2023 2:03 AM IST
ന്യൂഡൽഹി: രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ നൈപുണ്യം അവഗണിക്കുന്നതു ബിജെപിയുടെ പ്രവണതയാണെന്ന് മുൻ കാഷ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. “നെഹ്റുവുമായി അവർക്ക് എല്ലാക്കാലത്തും ഭിന്നതയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നൈപുണ്യം ബിജെപി ഒരിക്കലും അംഗീകരിക്കാറില്ല’’-ഫാറൂഖ് അബ്ദുള്ള പറഞ്ഞു.