മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഈയാഴ്ചയുണ്ടായേക്കും
Thursday, December 12, 2024 1:47 AM IST
മുംബൈ: മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭ ശനിയാഴ്ച വികസിപ്പിച്ചേക്കും. ഇന്നലെ ഫഡ്നാവിസ് ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവരുമായി ഫഡ്നാവിസ് കൂടിക്കാഴ്ച നടത്തും.
ആഭ്യന്തരം, റവന്യു വകുപ്പുകൾ ശിവസേന(ഷിൻഡെ)യ്ക്കു നല്കില്ലെന്നു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.
ബിജെപി 21-22 മന്ത്രിസ്ഥാനങ്ങൾ ഏറ്റെടുക്കും. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയടക്കം 43 മന്ത്രിമാർവരെയാകാം.