ഭരണഘടനയുടെ മാതൃക നശിപ്പിച്ചു; മഹാരാഷ്ട്രയിൽ പ്രതിഷേധം
Thursday, December 12, 2024 1:47 AM IST
ഛത്രപതി സംഭാജി നഗർ: ഭരണഘടനയുടെ മാതൃക നശിപ്പിച്ചതുമായി ബന്ധപ്പെട്ടു മഹാരാഷ്ട്രയിലെ പർഭനി നഗരത്തിലുണ്ടായ പ്രതിഷേധം അക്രമാസക്തമായി.
അംബേദ്കർ സംഘടനയുടെ പ്രവർത്തകർ ആഹ്വാനം ചെയ്ത ബന്ദിനെത്തുടർന്നാണ് അക്രമസംഭവങ്ങളുണ്ടായത്. ജനക്കൂട്ടം കളക്ടറുടെ ഓഫീസിനു നാശം വരുത്തിയതായി പോലീസ് അറിയിച്ചു.
പർബാനി റെയിൽവേ സ്റ്റേഷനു പുറത്ത് അംബേദ്കർ പ്രതിമയ്ക്കരികിൽ ചില്ലുകൂടിനകത്തു സ്ഥാപിച്ചിരുന്ന ഭരണഘടനയുടെ മാതൃകയ്ക്കാണു നാശം വരുത്തിയതായി കണ്ടെത്തിയത്. അക്രമസംഭവങ്ങൾ അരങ്ങേറിയതിനെത്തുടർന്ന് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു.