സിറിയ: മടങ്ങാൻ ആഗ്രഹിച്ച എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു
Saturday, December 14, 2024 1:17 AM IST
ന്യൂഡൽഹി: സിറിയയിൽനിന്നു മടങ്ങാൻ ആഗ്രഹിച്ച എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രസിഡന്റ് ബഷാർ അസാദിന്റെ നേതൃത്വത്തിലുള്ള സിറിയയിലെ ഏകാധിപത്യ സർക്കാരിനെ വിമത സേന പുറത്താക്കിയിരുന്നു. ഇതേത്തുടർന്നുണ്ടായ അനിശ്ചിത്വംമൂലമാണ് ഇന്ത്യക്കാർ മടങ്ങാൻ ആഗ്രഹിച്ചത്. ആഗ്രഹിച്ചവരെയെല്ലാം ഇന്ത്യ ചൊവ്വാഴ്ച മടക്കിക്കൊണ്ടുവന്നു. ഇതുവരെ 77 പേരെ ഇന്ത്യയിൽ മടക്കിക്കൊണ്ടുവന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.