ക്ഷേത്രപരിസരത്ത് കൂട്ടബലാത്സംഗം: ഏഴു പേർ അറസ്റ്റിൽ
Saturday, December 14, 2024 1:17 AM IST
ഗോഹട്ടി: ആസാമിൽ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത ഏഴു പേർ അറസ്റ്റിൽ. ഗോഹട്ടിയിലെ ക്ഷേത്ര പരിസരത്ത് വച്ചാണ് പ്രതികൾ കൃത്യം നടത്തിയത്.
ഗോര്ചുക്ക് പ്രദേശത്ത് നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെത്തുടർന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. വീഡിയോയിലുള്ള ഒന്പതുപേരിൽ തിരിച്ചറിഞ്ഞ ഏഴു പേരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികളെല്ലാം 18നും 23നും ഇടയില്‍ പ്രായമുള്ളവരാണ്. നവംബര്‍ 17ന് പ്രദേശത്ത് റാസ് ഉത്സവം ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.