ടെക്കിയുടെ ആത്മഹത്യ: കുറ്റക്കാർക്കെതിരേ കടുത്ത നടപടി വേണമെന്നു വീട്ടുകാർ
Thursday, December 12, 2024 1:28 AM IST
ബംഗളൂരു: മുപ്പത്തിനാലുകാരനായ ടെക്കി മരിച്ച സംഭവത്തിൽ നീതി നടപ്പാക്കണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു.
ബംഗളൂരുവിലെ സ്വകാര്യ കന്പനിയിൽ ജോലിചെയ്തിരുന്ന അതുൽ സുഭാഷ് മരിക്കുന്നതിനു മുന്പ് 24 പേജുള്ള ആത്മഹത്യാക്കുറിപ്പ് തയാറാക്കി വച്ചിരുന്നു.
ഭാര്യയും ബന്ധുക്കളും ഉത്തർപ്രദേശ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ജഡ്ജിയും പീഡിപ്പിച്ചതായാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. വിവാഹജീവിതവുമയി ബന്ധപ്പെട്ടുള്ള മാനസിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചെന്നു പറയുന്നു. അതുലിനെതിരേ ഭാര്യയും വീട്ടുകാരും നിരവധി കേസ് കൊടുത്തിരുന്നു.