വാ​​ഴൂ​​ര്‍: ബൈ​​ക്ക​​പ​​ക​​ട​​ത്തി​​ല്‍ യുവഗാ​​യ​​ക​​ന്‍ കൊ​​ടു​​ങ്ങൂ​​ര്‍ സ്വ​​ദേ​​ശി അ​​മ്പി​​യി​​ല്‍ എ.​​കെ. അ​​യ്യ​​പ്പ​​ദാ​​സ് (45) അ​​ന്ത​​രി​​ച്ചു. കോ​​ട്ട​​യം - എ​​റ​​ണാ​​കു​​ളം റോ​​ഡി​​ല്‍ കാ​​ണ​​ക്കാ​​രി ജം​​ഗ്ഷ​​ന് സ​​മീ​​പം ശ​​നി​​യാ​​ഴ്ച രാ​​ത്രി 11.30നാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

ക​​ല്ല​​റ ഭാ​​ഗ​​ത്ത് വി​​വാ​​ഹ ച​​ട​​ങ്ങി​​ല്‍ ഗാ​​ന​​മേ​​ള ക​​ഴി​​ഞ്ഞ് വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​മ്പോ​​ള്‍ അ​​യ്യ​​പ്പ​​ദാ​​സ് സ​​ഞ്ച​​രി​​ച്ച ബൈ​​ക്ക് സൈ​​ക്കി​​ളി​​ല്‍ ഇ​​ടി​​ച്ച് നി​​യ​​ന്ത്ര​​ണം​​വി​​ട്ട് മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ അ​​യ്യ​​പ്പ​​ദാ​​സി​​നെ​​യും സൈ​​ക്കി​​ള്‍ യാ​​ത്രി​​ക​​നെ​​യും ഏ​​റെ വൈ​​കി​​യാ​​ണ് വ​​ഴി​​യാ​​ത്ര​​ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ത്. അ​​പ്പോ​​ഴേ​​ക്കും അ​​യ്യ​​പ്പ​​ദാ​​സ് മ​​രി​​ച്ചി​​രു​​ന്നു.

കോ​​ട്ട​​യം സ്റ്റാ​​ര്‍ വോ​​യ്‌​​സ് ഗാ​​ന​​മേ​​ള സം​​ഘ​​ത്തി​​ലെ ഗാ​​യ​​ക​​നാ​​യി​​രു​​ന്നു. 25 വ​​ര്‍​ഷ​​ത്തോ​​ള​​മാ​​യി സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ ഗാ​​ന​​മേ​​ള സം​​ഘ​​ങ്ങ​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്നു. പി​​താ​​വ്: പ​​രേ​​ത​​നാ​​യ കൊ​​ച്ചു​​കൃ​​ഷ്ണ​​ന്‍. മാ​​താ​​വ്: ത​​ങ്ക​​മ്മ. ഭാ​​ര്യ: പ്ര​​തി​​ഭ. മ​​ക്ക​​ള്‍: ഹ​​രി​​ഹ​​ര്‍​ദാ​​സ്, മാ​​ധ​​വ​​ദാ​​സ്. സം​​സ്‌​​കാ​​രം ന​​ട​​ത്തി.