പാ​ലാ: പാ​ലാ ക​ത്തീ​ഡ്ര​ലി​ല്‍ രാ​ക്കു​ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മ​ല​യു​ന്ത് പ്ര​ദ​ക്ഷി​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി. ഒ​ന്ന​ര ട​ണ്ണി​ലേ​റെ ഭാ​ര​മു​ള്ള മ​ല കി​ഴ​ത​ടി​യൂ​ര്‍ ക​ര​ക്കാ​രു​ടെ ക​ര​ങ്ങ​ളി​ല്‍ പൊ​ങ്ങി​ക്കി​ട​ന്ന് മു​ന്നോ​ട്ടും പി​ന്നോ​ട്ടും നീ​ങ്ങു​ന്ന​ത് ന​യ​ന​മ​നോ​ഹ​ര​മാ​യി. പു​ല്‍​ക്കൂ​ടി​ന്‍റെ പ്ര​തീ​ക​മാ​യ മ​ല​യി​ല്‍ ഉ​ണ്ണീ​ശോ​യും വി​ശു​ദ്ധ യൗ​സേ​പ്പും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​വും മാ​ലാ​ഖാ​മാ​രും മൂ​ന്നു രാ​ജാ​ക്ക​ന്മാ​രും ഇ​ട​യ​ന്മാ​രും ആ​ടു​ക​ളും മൃ​ഗ​ങ്ങ​ളും പൂ​ജ​രാ​ജാ​ക്ക​ന്മാ​ര്‍​ക്ക് വ​ഴി​കാ​ട്ടി​യാ​യ ന​ക്ഷ​ത്ര​വു​മൊ​ക്കെ ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു. തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ലും മ​ല​യു​ന്ത് പ്ര​ദ​ക്ഷി​ണ​ത്തി​ലും ആ​യി​ര​ങ്ങ​ള്‍ ഭ​ക്തി​പൂ​ര്‍​വം പ​ങ്കെ​ടു​ത്തു. വി​കാ​രി റ​വ.​ഡോ. ജോ​സ് കാ​ക്ക​ല്ലി​ല്‍, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ര്‍​ജ് ഈ​റ്റ​യ്ക്ക​ക്കു​ന്നേ​ല്‍, ഫാ. ​ജോ​ര്‍​ജ് ഒ​ഴു​ക​യി​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ആ​ല​പ്പാ​ട്ടു​കോ​ട്ട​യി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ് ഏ​ബ്ര​ഹാം പ​ന്ത​നാ​നി​യി​ല്‍, ജോ​ര്‍​ജ് ജോ​സ​ഫ് മേ​നാം​പ​റ​മ്പി​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ തോ​മ​സ് മാ​ട​യ്ക്ക​ല്‍, ബേ​ബി വ​ര്‍​ഗീ​സ് ആ​ല​പ്പു​ര​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.